Schoolwiki സംരംഭത്തിൽ നിന്ന്
ലോകമഹാമാരി
ഭീകരനാം ഒരു വൈറസ് അവനീ
നാട് മുടിക്കാനായ്...
മൈലുകൾ താണ്ടി വന്നിവിടെ
ചുമയും പനിയും ലക്ഷണമൊത്ത്
മാനവരെ കീഴ് പ്പെടുത്തി അവനീ-
ലോകം കാൽമേൽ കമഴ്ത്തി
കോവിഡ് എന്ന മഹാമാരി
കാർന്നത് പലവിധ ജീവനുകൾ
ഉറവിടം കണ്ടെത്താത്തതിനാൽ
ഉലകം മുഴുവൻ പരന്നവൻ
അവനെ തോല്പിക്കാനായ്
ഈ ലോകം മുഴുവൻ ഒന്നായ്
വീട്ടിലിരുന്നും അകലം പാലിച്ചും
സോപ്പുകൾ കൊണ്ട് കൈകൾ കഴുകി
മാസ്കുകൾ കൊണ്ടും അവനെ അകറ്റി
സദാസമയം നാടിനു കാവലായ് പോലീസും
ജീവനു കാവലായ് ആരോഗ്യവകുപ്പും
ഒറ്റമനസ്സോടെ പേടിയകറ്റി
ജാഗ്രതയോടെ നാടിനുവേണ്ടി
രാപ്പകലില്ലാതെ നിലകൊണ്ടു
അക്കാലമത്ര ദൂരമല്ല....
ഒരുനാൾ നാമീ വിപത്തിനെ
അടിവേരോടെ പിഴുതെറിയും...
|