കൊട്ടയോടി എൽ പി എസ്/അക്ഷരവൃക്ഷം/ഒരു പ്രവാസിയുടെ കഥ
ഒരു പ്രവാസിയുടെ കഥ
നാളേ എനിക്ക് എൻറെ വീട്ടിലെത്താം. എത്ര നാളായി ഈ മണലാരണ്യത്തിൽ നിന്ന് കഷ്ടപ്പെടുന്നു. എൻറെ മകളെ ആദ്യമായി നേരിൽ കാണാമെന്നുളള വലിയ സന്തോഷത്തിലായിരുന്നു ഞാൻ. രാവിലെ 5.30 മണിയുടെ ഫ്ലയിറ്റ് ആയിരുന്നത് കൊണ്ട് നേരത്തെ തന്നെയെത്തി. ഇതുവരെയില്ലാത്ത ഒരു പരിശോധന അവിടെ നടന്നു. പിന്നീടാണ് ഞാനറിഞ്ഞത് കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ വേട്ടയാടിക്കൊണ്ടിരിക്കയാണെന്ന്. അങ്ങനെ ഞാനും ആ മുറിയിലകപ്പെട്ടു. ഞാൻ ഓരോ ദിവസവും തളളി നീക്കിയത് മകളുടെ ഓർമ്മകളിലൂടെയായിരുന്നു. ദിവസം കൂടും തോറും ഞാൻ ആകാംക്ഷയുടെ കൊടുമുടി. കീഴടക്കാൻ ഒരു ചുവടു മാത്രം.............. 13ാം ദിവസം രാത്രി പതിവുപോലെ എൻറെ മകളുടെ ഓർമകൾ എന്നെ വേട്ടയാടിക്കൊണ്ടിരി ക്കുകയായിരുന്നു. ഇതുവരെയില്ലാത്ത പരിഭ്രമവും പേടിയും എൻറെ മനസ്സിലേക്ക് തുളച്ചു കയറി. എന്തെന്നില്ലാത്തൊരു പരിഭ്രാന്തി........ < അന്നെനിക്കുറങ്ങാൻ കഴിഞ്ഞില്ല. കണ്ണടയ്ക്കുമ്പോൾ മകളുടെ നിലവിളി ചെവിയിൽ മുഴങ്ങി കൊണ്ടേയിരുന്നു. ഇന്നലത്തെ ചിന്തകൾ എന്നെ അലട്ടിയെങ്കിലും അവസാന ദിവസത്തിൻറെ സന്തോഷ കൊടുമുടിയിൽ ഞാനെല്ലാം മറന്നിരുന്നു. ഞാൻ വാങ്ങിച്ച ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളുമായി വീടിൻറെ ഇടവഴികളിലൂടെ ചുവടുകൾ വേഗത്തിൽ വെച്ചു. ഇനി രണ്ടു മൂന്നു ചുവടുകൾ മാത്രം. പെട്ടെന്നു ഞാൻ കണ്ട കാഴ്ച വീടിനു ചുറ്റും 5, 10 ആളുകൾ ഓരോ ഭാഗങ്ങളിലായി നിൽക്കുന്നു. എന്നെ സ്വീകരിക്കാനായിരിക്കാം ഒരു പക്ഷെ ഇവർ എത്തിയിരിക്കുന്നത്. മറുവശത്ത് പരിഭ്രാന്തിയുടെ ഒരംശം. ഞാൻ രണ്ടും കൽപിച്ച് വീട്ടിലേക്ക് കയറാൻ തുടങ്ങി. വീടടുക്കുന്തോറും ആരുടെയൊക്കെയോ നിലവിളികൾ അടുത്തേക്ക് വരുന്നു. അകത്തേക്ക് കയറാനൊരുങ്ങിയ എൻറെ കാലുകൾ പിന്നോട്ടേക്ക് വലിഞ്ഞു. ഒരു നിമിഷം ഞാൻ സ്തംഭിച്ചു നിന്നു. ഓടിച്ചെന്നു ജീവനറ്റ മകളുടെ ശരീരം കെട്ടിപിടിച്ച് ഉറക്കെ കരഞ്ഞു. സ്വന്തം മകളെ ജീവനോടെ ഒന്നു ലാളിക്കാനോ സ്നേഹിക്കാനോ പറ്റാത്ത ഒരച്ഛൻറെ വേദന. മറ്റാർക്കും ആരുതെയെന്ന് ആ നിമിഷം ഞാനോർത്തു. 4 വയസ്സ് പോലും തികയാത്ത എൻറെ മകളെ ആദ്യമായും അവസാനമായും ഒരു നോക്കു ഞാൻ കണ്ടു. ഒരു പ്രവാസിയുടെ ജീവിതം പ്രകാശിക്കുന്ന മെഴുകുതിരി പോലെയാണ്. മറ്റുളളവർക്കുവേണ്ടി പ്രകാശിച്ച് സ്വയം ഉരുകി തീരുന്നവരാണ് അവർ. < എന്നും ഒരു വേദനയോടെ മകളുടെ ഓർമ്മകളുമായി അന്നും അയാൾ ജീവിച്ചുകൊണ്ടേയിരിക്കുന്നു.......................... <
|