കീഴല്ലൂർ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തിടാം കൊറോണയെ

ഇനി വരുന്നൊരു നല്ല നാളിനായി
തുരത്തണം കൊറോണയെ
ഒത്തു ചേർന്ന് ഒരു മനസായി
തുരത്തണം കൊറോണയെ
കൊറോണയെന്ന മഹാവ്യാധിയെ
തടയണം നമ്മൾ തടയണം
അകലം പാലിച്ചീടണം നാം
കൊറോണയെ തുരത്തിടാൻ
ഇനി വരുന്നൊരു ദിനങ്ങളിൽ നാം
ജാഗ രൂകരായി നിൽക്കണം
കഴുകണം നമ്മൾ കഴുകണം കൈ
നിത്യവും കൈ കഴുകണം
ഒത്തുചേരലും ഉത്സവങ്ങളും
മാറ്റി നമുക്ക് പൊരുതിടാ൦
വീട്ടിലിരുന്ന് സുരക്ഷിതരായി
നമ്മുടെ ലോകത്തെ കാത്തിടാം
നിപ്പയെയും പ്രളയത്തെയും
അതിജീവിച്ചവരാണ് നാം
തുരത്തിടും നാം തുരത്തിടും
കൊറോണ എന്ന വില്ലനെ
കൊറോണ എന്ന വില്ലനെ ......

തന്മയ രതീഷ്
2 A കീഴല്ലൂർ നോർത്ത് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത