ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ എവിടെ?

20:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എവിടെ? | color= 5 }} <center> <poem> പച്ചപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എവിടെ?

പച്ചപ്പട്ടുടുത്ത സുന്ദരിയാം
വയലേലകളിന്നെവിടെ ?
പൊട്ടിചിരിച്ചൊഴുകും
തെളിനീരുറവകളിന്നെവിടെ ?
മധുരമൂറും പാട്ടാലുണർത്തും
പറവകളിന്നെവിടെ ?
തണലേകാൻ നിൽകും
വന്മരങ്ങളെവിടെ ?
തലയെടുപ്പാൽ കണ്ടിരുന്ന
മലകളും കുന്നുകളുമിന്നെവിടെ ?
ദൈവത്തിന് സ്വന്തം
നാടിന്നെവിടെ ?
 

നജാഹ് അഹമ്മദ് .പി
ജി.എൽ.പി.എസ് .വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത