സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ശുചിത്വം

ദൈവത്തിന്റെ ദാനമാണ് പ്രകൃതി,അതായത് നാം എല്ലാം ഉൾപ്പെടുന്ന ഭൂമി. പ്രകൃതി എന്നത് ഒരു മഹാത്ഭുതമാണു ആ മഹാത്ഭുതം കാണണമെങ്കിൽ നമ്മൾ പ്രകൃതിയിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കിയാൽ മതി. പക്ഷികൾ , മൃഗങ്ങൾ, നദികൾ,ഇഴജന്തുക്കൾ ജീവജാലങ്ങളെയും നമ്മുക്ക് പ്രകൃതിയിൽ കാണാം. നമ്മൾ പ്രകൃതിയുടെ കൂടുതൽ അടിത്താൽ അവ നമ്മോട് സംസാരിക്കുന്നത് പോലെ അനുഭവപ്പെടും.മരം ഒരു വരം എന്ന പഴമൊഴി ഓർക്കാതെ നമ്മൾ ആ മരത്തെ ഇല്ലാതാക്കുന്നു. പാടങ്ങൾ നികത്തി വലിയ ഫാക്ടറികളും ഫ്ലാറ്റുകളും നിർമിക്കുന്നു . ജലം ജീവനാണ് ആ ജീവനെ മനുഷ്യൻ മാലിന്യവും കൂമ്പാരമാക്കി തീർക്കുന്നു. അതുകൊണ്ട് എപ്പോൾ മനുഷ്യൻ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നു. ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നുമുള്ള പുക അന്തരീക്ഷത്തെ മലിനമാക്കുന്നു മനുഷ്യൻ പ്രകൃതിക്ക് എതിനായി പ്രവർത്തിക്കുന്നതു കൊണ്ട് പ്രകൃതി തിരിച്ച് പ്രളയത്തിലൂടെയും മറ്റു പ്രകൃതി ക്ഷോഭത്തിലൂടെയും നമ്മോട് പ്രതികരിക്കുന്നു. അതുകൊണ്ട് നമ്മൾ പ്രകൃതിയെ സ്നേഹിക്കുന്നു. മരങ്ങൾ മുറിക്കുന്നത് പകരം മരം നട്ടു പിടിപ്പിക്കുക. നദികൾ മലിനമാകാതെ ഇരിക്കുക .പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറക്കുക ,അന്തരീക്ഷത്തെ മലിനമാകാതെ ഇരിക്കുക അങ്ങനെ പ്രകൃതിയെ ശുദ്ധമാക്കുക.അങ്ങനെ പ്രകൃതിയെ നമുക്ക് കൂടുതൽ മനോഹരമാക്കി തീർക്കാൻ പ്രയത്നിക്കാം

മെറിൻ ജെ ബാബു
7 എഫ് സെന്റ് ഗൊരേറ്റി.എച്ച് എച്ച്എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം