സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/കൊറോണ

കൊറോണ
<poem>

ഒരുനിമിഷം ഓർത്തിരുന്നുപോയി ഞാൻ ഒരിക്കലും തിരക്കൊഴിയാത്തെരുവിനെപറ്റി മഴയത്തും വെയിലത്തും

വിഞ്ജാനമാകാത്ത തെരുവുകൾ ഇന്ന് വിജനമായി. വെളുക്കുമ്പോൾ വരുന്നൊരു അധ്വാനിയും നാട്ടിൽ

പണിയില്ലാതെ തെണ്ടിനടക്കും മടിയന്മാരും. എല്ലാർക്കുമിന്നൊരെ ജോലി വീട്ടിലിരിപ്പുമാത്രം.

മരുന്നില്ലത്തിവിടേക്ക് അതിഥിയായെത്തിയ രോഗത്തിനിന്ന് പേരാണ് കോവിഡ് 19

കുബേരനില്ല കുജേലനില്ല വിവേചനമില്ല വിചിന്തനമില്ല കൈകഴുകുക, മുഖം മറക്കുക അന്യ സമ്പർക്കം ഒഴിവാക്കുക

ശാന്തിയും സമാധാനവും സ്നേഹസഹകരണവും മാത്രമാണിതിലെന്നും പ്രതിരോധം.

മതമല്ല മനുഷ്വത്വമാണ് മഹത്വം എന്നാ മഹദ് വചങ്ങലനിന്നിവരുടെ മനസ്സിൽ ഫലമോ,

തല്ലില്ല, തന്റേടമില്ല, പീഡനമില്ല, പിടിച്ചുപറിയില്ല വീട്ടിലിരുന്നു വിട്ടുവീഴ്ചയില്ലാതെ പ്രതിരോധമാണ് കൊറോണക്കെതിരെ

അബിഗെയിൽ സജി
8 എ സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത