മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/അനുസരണയില്ലാത്ത കോഴിക്കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ushap (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനുസരണയില്ലാത്ത കോഴിക്കുഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനുസരണയില്ലാത്ത കോഴിക്കുഞ്ഞ്

ഒരു കോഴി കുഞ്ഞ് അമ്മയെ അനുസരിച്ച് നല്ല കുട്ടിയായി ജീവിച്ചു വരുന്നു ഒരിക്കൽ അവൻ തെണ്ടി നടക്കുന്ന ഒരു താറാവിൻ കുഞ്ഞിനെ കണ്ടെത്തി ഞാൻ പാടത്തേക്ക് പോവുകയാണ് നീ പോരുന്നോ തെണ്ടി നടക്കുന്ന താറാവിൻ കുഞ്ഞു കോഴി കുഞ്ഞിനോട് ചോദിച്ചു കോഴിക്കുഞ്ഞ് ആദ്യം വിചാരിച്ചു അമ്മയോട് ചോദിക്കണം എന്ന് പക്ഷേ ചോദിച്ചാൽ അമ്മ പറഞ്ഞ അയക്കില്ല അതുകൊണ്ട് ചോദിക്കാതെ പോകാമെന്ന് കോഴിക്കുഞ്ഞ് തീരുമാനിച്ചു അങ്ങനെ കോഴി കുഞ്ഞ് അമ്മ അറിയാതെ താറാവിൻ കുഞ്ഞിനെ കൂടെ പാടത്തേക്ക് പോയി നെൽപ്പാടത്ത് മണികൾ കൊത്തിത്തിന്നു താറാവിൻ കുഞ്ഞും കോഴിക്കുഞ്ഞും കുറച്ചുനേരം സന്തോഷിച്ചു പെട്ടെന്ന് അവിടെ ഒരു പരുന്തു പറന്നെത്തി അവൻ താറാവിൻ കുഞ്ഞിനെ റാഞ്ചാൻ ശ്രമിച്ചു പക്ഷേ താറാവേ കുഞ്ഞി അതിവേഗം വെള്ളത്തിൽ ചാടി നീന്തി രക്ഷപ്പെട്ടു പരുന്ത് ഉടനെ കോഴിക്കുഞ്ഞിനെ പിടിക്കാൻ ഒരുങ്ങി പാവം കോഴിക്കുഞ്ഞ് അവൻ പേടിച്ച് നിലവിളിച്ചു അവന് വെള്ളത്തിലിറങ്ങി നീന്താൻ ഒന്നും കഴിയില്ലല്ലോ പരുന്ത് അവനെ റാഞ്ചിയെടുത്ത് പറന്നുപോയി അനുസരണ ഇല്ലായ്മ യ്ക്ക് കോഴിക്കുഞ്ഞിനെ നഷ്ടപ്പെട്ടത് അവന്റെ ജീവൻ തന്നെയായിരുന്നു.

അനന്യ രജീഷ്
3 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ