എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ലീഡർ
ലീഡർ
രണ്ടാം ക്ലാസ് ലീഡറായിരുന്നു മുരളി . വിദ്യാർഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും അവന്റെ അധ്യാപകൻ പറഞ്ഞിരുന്നു .അന്ന് ഒരു കുട്ടി മാത്രം പ്രാർത്ഥനയിൽ പങ്കെടുക്കാൻ വന്നില്ല . വരാത്ത കുട്ടിയെ അധ്യാപകൻ അന്വേഷിച്ചു : ക്ലാസ് ലീഡർ മുരളി എവിടെ ....അവൻ എന്തെ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് ? മുരളി പറഞ്ഞു : സാറേ ..പതിവ് പോലെ പ്രാർത്ഥന തുടങ്ങുന്നതിന് മുമ്പേ എത്താറുണ്ട് ,ഇന്ന് കുറച്ചു വൈകി ,ആ സമയം എല്ലാവരും പോയത് കൊണ്ട് ക്ലാസ് കാലിയായിരുന്നു .നമ്മുടെ ക്ലാസ്സിലെ പൊടിയും നിറയെ കടലാസ്സ് കഷ്ണങ്ങളും ഞാൻ കണ്ടു ,ഞാനത് വൃത്തിയാക്കാൻ നിന്നത് കൊണ്ട് പ്രാർത്ഥനയിൽ പങ്കെടുക്കാൻ സാധിച്ചില്ല . മുരളിയേയും മുരളിയുടെ ആ നല്ല പ്രവർത്തിയെ അവന്റെ അധ്യാപകനും കൂട്ടുകാരും അഭിനന്ദിച്ചു .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ