എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/കൊറോണ വന്നപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19858 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വന്നപ്പോൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നപ്പോൾ

കൊറോണ വന്നപ്പോൾ
കൊറോണ നാട് വാണീടും കാലം
മനുഷ്യനെങ്ങുമേ നല്ല നേരം....
തിക്കും തിരക്കുമെങ്ങുമില്ല
വാഹനാപകടം തീരെയില്ല...
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻ പുറങ്ങളിൽ ആരുമില്ല....
ജംഗ് ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്
കഞ്ഞി കുടിച്ചാലും സാരമില്ല...
കല്ലെറിയാൻ റോഡിൽ ജാഥയില്ല...
കല്യാണത്തിന് പോലും ജാടയില്ല...
നേരമില്ലെന്ന പരാതിയില്ല...
ആരുമില്ലെന്ന തോന്നലില്ല....
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ...
കള്ളൻ കൊറോണ തളർന്ന് വീഴും...
എല്ലാരുമൊന്നായി ചേർന്നുനിന്നാൽ...
നന്നായി നമ്മൾ ജയം വരിക്കാം...

മിസ്‍ബഹ ഫാത്തിമ
2 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത