സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ലേഖനം1

Schoolwiki സംരംഭത്തിൽ നിന്ന്
ലേഖനം1      

കൊറോണ വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം ഈ രോഗവുമായി പോരാടുക എന്നതാണ് .ഈ ഒരു സാഹചര്യത്തിൽ നമുക്ക് ആവശ്യം പേടിയല്ല ജാഗ്രതയാണ് .ഇതിൽ ചെയ്യേണ്ടത് എപ്പോഴും നാം നമ്മുടെ കൈകൾ ഹാൻഡ്‌വാഷ് ഉപയോഗിച്ചു കൊണ്ട് കഴുകികൊണ്ടിരിക്കുക.സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പോയിവരുമ്പോൾ വൃത്തിയായി കുളിച്ചു വീട്ടിലേക്ക് കയറുക. പുറത്തേക്ക് പോകുമ്പോൾ മാസ്‌ക്ക് ഉപയോഗിക്കുക സാനിറ്റൈസർ കൈയിൽ കരുതുക.പനി ,ചുമ ,തൊണ്ടവേദന ,ജലദോഷം, ശ്യാസതടസം എന്നീ രോഗമുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപെടുക. പനി ,ചുമ എന്നിവയുള്ളവരുമായി കൂടിയത് ഒരുമീറ്റർ അകലം പാലിക്കുക. നമ്മുടെ വീടും പരിസരവും എന്നും അടിച്ചുവാരി തുടച്ചു വൃത്തിയാക്കി ഇടുക. ആവശ്യമുള്ള എല്ലാസാധനങ്ങളും വീട്ടിൽ വേടിച്ചു വയ്‌ക്കുക. അനാവശ്യമായി പുറത്തേക്ക് ഇറങ്ങാതിരിക്കുക. എപ്പോഴുംവെള്ളം കുടിച്ചുകൊണ്ടിരിക്കുക. കൂട്ടംകൂടി നിൽക്കാതിരിക്കുക. ഈ ലോക്ക്ഡൗൺ കാലം തക്കത്തിൽ ഉപയോഗിക്കുന്നതിനു വേണ്ടിസചെറിയ ചെറിയ കൃഷികൾ ചെയ്യുന്നതിലൂടെ ഈ സമയം നമുക്ക് ഫലപ്രദമാക്കാം.സർക്കാർ നിർദ്ദേശിക്കുന്ന ചെറിയ ചെറിയ കാര്യങ്ങൾ നിവർത്തിക്കുന്നത് ഓരോ വ്യക്തിയുടെയും കടമയാണ്.

ഡെൽന ടോണി
8B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം