ദേവമാതാ ഹൈസ്കൂൾ പൈസക്കരി/എന്റെ ഗ്രാമം
'ചരിത്രവഴികളിലൂടെ
കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരത്ത്, കുടക് ഗിരി നിരകളുടെ നിഴലില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുകുടിയേറ്റ ഗ്രാമമാണ് പൈസക്കരി. സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ച, വിദ്യാഭ്യാസത്തിലൂടെ മാത്രമേ കരഗതമാകൂ എന്ന് ബോദ്യമുണ്ടായിരുന്ന കുടിയേറ്റ പിതാക്കന്മാര്‍ പളളിയും പളളിക്കൂടവും സ്വായത്തമാക്കാനാണ് പ്രഥമത ശ്രമിച്ചത്.സംഘടിത കുടിയേറ്റം ആരംഭിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ് 1952 -ല്‍ പ്രൈമറി സ്ക്കൂളിനുവേണ്ട അംഗീകാരം നേടി പ്രവര്‍ത്തനം തുടങ്ങി.ഇതിനായി അന്നത്തെ ജനത അനുഭവിച്ച ക്ലേശങ്ങള്‍ വിവരണാതീതമാണ്. അപ്പോഴും ഹൈസ്ക്കുള്‍ വിദ്യാഭ്യാസം വിദൂരസ്വപ്നമായി അവശേഷിച്ചു.
വളരെ ചുരുക്കം കുട്ടികള്‍ തളിപ്പറമ്പിലും പേരാവൂരിലും പോയി പഠനം നടത്തി. 1952- ല്‍ ചെമ്പേരിയില്‍ ഹൈസ്ക്കുള്‍ അനുവദിച്ചുകിട്ടിയതോടെ അല്പം ആശ്വാസമായി. പക്ഷെ ഇവിടെ നിന്ന് ചെമ്പരിയില്‍ പോയി വരാന്‍ 25 കിലോമീറ്ററോളം നടക്കേണ്ടിയിരുന്നു. 1962-ല്‍ പയ്യാവൂരില്‍ ഹൈസ്ക്കുള്‍ അനുവദിച്ചെങ്കിലും അവിടെ പ്രവേശനം കിട്ടാന്‍ പ്രയാസം നേരിട്ടു. അതിനാല്‍ തന്നെ ബഹുഭൂരിപക്ഷത്തിന്റേയും വിദ്യാഭ്യാസം പ്രൈമറിതലത്തില്‍ തന്നെ അവസാനിച്ചു.
ഹൈസ്ക്കുളിനു വേണ്ടിയുളള അര്‍ത്ഥപൂര്‍ണ്ണമായ ശ്രമം തുടങ്ങുന്നത് 1967 -ലാണ് .അപക്ഷകളും നിവേദനങ്ങളുമായി വര്‍ഷങ്ങള്‍ കടന്ന് പോയി. 1971 -ല്‍ ഹൈസ്ക്കൂള്‍ അനുവദിക്കാനുളള എല്ലാ സാഹചര്യവും ഒത്തുവന്നതാണ്. നിര്‍ഭാഗ്യവശാല്‍ അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കഴിഞ്ഞില്ല. ഈ കാലയളവില്‍ ഹൈസ്ക്കുളിന് കെട്ടിടം പോലും നിര്‍മ്മിക്കപ്പെട്ടിരുന്നു. 1975 -ല്‍ സര്‍ക്കാര്‍ വീണ്ടും എയിഡഡ് സ്ക്കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അന്നത്തെ വികാരി ഫാദര്‍ അബ്രഹാം പൊരുന്നോലിയുടെ നേതൃത്വത്തില്‍ വീണ്ടും ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദന്‍ നമ്പ്യാര്‍ എം . എല്‍ . എ സജീവമായി ഇടപെട്ടതിനെ തുടര്‍ന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാര്‍ .സെബാസ്റ്റ്യന്‍ വള്ളോപ്പളളി നിര്‍വഹിച്ചു. ബഹുമാന്യനായ ഫാദര്‍ അബ്രഹാം പൊരുന്നോലിയുടെ അധ്യക്ഷതയില്‍ 14 – 06 – 1976 -ന് ചേര്‍ന്ന പൊതുസമ്മേളനത്തില്‍വച്ച് ശ്രീ. സി . പി ഗോവിന്ദന്‍ നമ്പ്യാര്‍ ഭദ്രദീപം കൊളുത്തി ദേവമാതാ ഹൈസ്ക്കുള്‍ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷന്‍ നേടിയത്. 136 കുട്ടികളായിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്.