ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ എൻറെ ആദ്യ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എൻറെ ആദ്യ വിദ്യാലയം

കരഞ്ഞു ഞാൻ കയറിയോരാ പടികൾ
ഇന്നു ദുഖമൊതുക്കി ഞാൻ പിന്നിടുന്നൂ
കൂട്ടുകൂടാനും കളിക്കുവാനും
പാട്ടു പാടാനും പഠിക്കുവാനും
അക്ഷരതിരിവെട്ടമുള്ളിൽ കൊളുത്തിയ
അദ്ധ്യാപകരേയുമോർത്തിടുന്നൂ
ഞെട്ടറ്റു വീഴുന്ന പൂവുപോലെ
വീണുടയും മഴത്തുള്ളിപോലെ
ഒരു സ്വപ്നം കണ്ടുണരുന്നപോലെ
തീർന്നുപോോയാനല്ലദിനങ്ങളിന്ന്
വിടചൊൽകയാണെൻ വിദ്യാലയമേ
മായത്തൊരോർമ്മയും പേറി ഞാനും


 

നിദ ഫാത്തിമ കെ എച്ച്
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത