ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/ഒരു ലോക് ഡൗൺ വിശേഷം
ഒരു ലോക് ഡൗൺ വിശേഷം
പതിവിലും നേരത്തെ സ്കൂൾ അടച്ചതിനാൽ എനിക്ക് ഏറെ സന്തോഷമായിരുന്നു, വീട്ടിലിരുന്നു രാവിലെ മുതൽ വൈകുന്നേരം വരെ കളിക്കണം, ഉപ്പാന്റെയും ഉമ്മാന്റെയും ഇക്കാക്കയുടെയും കൂടെ എല്ലായിടത്തും കറങ്ങണം ഇതൊക്കെയായിരുന്നു എന്റെ ചിന്ത, രണ്ടു മൂന്നു ദിവസത്തിനു ശേഷമുള്ള ഒരു ഞായറാഴ്ച അടുത്തുള്ള ഒരു ബീച്ചിലേക്ക് പോകാൻ ഞാൻ ഉപ്പാനോട് കെഞ്ചി പറഞ്ഞിട്ടും കൂട്ടാക്കിയില്ല ലോക്ക് ഡൗൺ ആണ് പോലും പുറത്തിറങ്ങാൻ പാടില്ലാന്ന് അത് എൻറെ സ്വപ്നങ്ങൾ എല്ലാം മാറ്റി മറിക്കുന്നതായിരുന്നു, സർക്കാറും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ കണിശമായി പാലിച്ചാലേ കൊറോണ എന്ന ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ സാധിക്കൂ എന്ന ഉമ്മാൻറെ ഉപദേശമാണ് നിരാശയോടെ വീട്ടിൽ ചടഞ്ഞു കൂടിയിരുന്ന എന്നെ ഉന്മേഷവതി ആക്കിയത്, ഒന്നരമാസത്തെ വീട്ടിലെ വെറുതെ ഇരിപ്പിൽ ഞാൻ ആകെ മാറിപ്പോയി പ്രിയപ്പെട്ട കൂട്ടുകാരെയും അധ്യാപകരെയും കാണുന്നതിനായി ഇപ്പോൾ സ്കൂൾ തുറക്കുന്നതും കാത്തിരിപ്പാണ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ