Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാവ്യാധി
കാണു നാം തമ്മിൽ എന്നും
സ്‍നേഹിക്കുമിതിലേറെ നാളെ വീണ്ടും
കാണാതെ ഇരിക്കാം അതിനായി
നീളില്ല നാളുകൾ ഏറെ
മാനവരാശിയേ കൊന്നൊടുക്കി
താണ്ടവമാടു മഹാമാരിയെ
കാലപുരിയിലേക്ക് ആനയിക്കാൻ
ഒാർത്തുകൊണ്ട് കോർക്കാം കുരങ്ങളെന്നും
പോലീസും ജില്ലാ ഭരണകൂടവും
കർമ്മ മേഖല എല്ലാം സുസജ്‍മാക്കി
കാക്കി പകരുന്ന ഉൾകരുത്താൽ
ആതുരസേവനം ശക്തമാക്കി
സമൂഹ പകർച്ച തടഞ്ഞുകൊണ്ട്
പോലീസ് സേവനം തീവ്രമാക്കി
ഉൗണും ഉറക്കവും മാറ്റിവെച്ചു
തീപാറും വെയിലിൽ പോരുതി നിന്നു
ജനരക്ഷയേകുന്നവർ നിത്യവും
മാന്യമാരാണെന്ന് സ്വയം പുകഴ്ത്തി
പോലീസുമായി കോർത്ത് വാർത്തയാകാൻ
കാറിൽ കറങ്ങി നടക്കുന്നവരും
ആരു പറഞ്ഞാലും കേട്ടിടാതെ
ആരെയും തെല്ലും വകവെയ്ക്കാതെ
സ്കൂട്ടറിൽ പായും ന്യൂജെനെയും
മദ്യമില്ലാതെ വരണ്ടനവാൽ
കാലും, കൈയിം കുഴയുന്നവരെ
രക്ഷിക്കാൻ പാടുപെടുന്നു നേരം
നാട്ടിലിറങ്ങി കൂട്ടം കൂടുന്നവരെയും
രക്ഷയെക്കരുതി പരക്കം പായിച്ചു പോലീസ്
ഒട്ടേറെ നൊമ്പരം നെഞ്ചിലേറ്റി
നമ്മെ രക്ഷിച്ച് മുമ്പോട്ട് കൊണ്ടു പോകും
എല്ലാ കരങ്ങൾക്കും ശക്തിയെകാൻ
ചൊല്ലാം അവർക്കായി ദൈവനാമം
|