പന്യന്നൂർ അരയാക്കൂൽ യു പി എസ്/അക്ഷരവൃക്ഷം/ കുഞ്ഞൻ വൈറസ്
കുഞ്ഞൻ വൈറസ്
പുഴ മലിനമായി കാടുകൾ കത്തിയമർന്നു. മരങ്ങൾ മരണം നേരിൽ കണ്ടു.മനുഷ്യൻ അവനു വേണ്ടി പ്രകൃതിയെ ഇഞ്ചിഞ്ചായി കൊല്ലാൻ ശ്രമിച്ചു. മനുഷ്യൻ ഒഴികെയുള്ള മറ്റെല്ലാ ജീവികളും ഒരു യോഗം ചേർന്നു. ആരീ മനുഷ്യനെ ഒരു പാഠം പഠിപ്പിക്കും? -ചിണ്ടൻ മൂങ്ങ ചോദിച്ചു. ഞാൻ ചെയ്യാം. ആന പറഞ്ഞു. വേണ്ട അത് ഞാൻ ചെയ്യാം.ഒരു കുഞ്ഞൻ വൈറസ് പറഞ്ഞു. മറ്റെല്ലാ ജീവികളും അവനെ കളിയാക്കി. അങ്ങനെ അവൻ കളിയാക്കിയ മൃഗങ്ങൾ വഴി മനുഷ്യന്റെ ദേഹത്ത് കയറി പറ്റി. ഒരു ലക്ഷത്തിൻ മുകളിൽ ആൾക്കാരെ കൊന്നൊടുക്കി. അങ്ങനെ അവർ അവനൊരു പേര് നൽകി കൊറോണ അഥവാ കോവിഡ്-19. പുഴ ശുദ്ധമായി, മരങ്ങൾ ശുദ്ധവായു ശ്വസിച്ചു, മീനുകൾ വീണ്ടും നീന്തി കളിക്കാൻ ആരംഭിച്ചു. പക്ഷെ മനുഷ്യൻ....... കരുതാം പൊരുതാം......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ