മണ്ണിൽ വിരിയും മുകുളങ്ങളെയും മനനം ചെയ്യും മനുജനു പാരിൽ മണ്ണിനുടയോൻ നൽകിയ പ്രതിഫല- മൊന്നായ് ഒന്നായ് നേരീടാൻ പണ്ടു മുതൽക്കേ പറയാറുള്ളൊരു പലവിധ തത്ത്വം പാലിപ്പാൻ ഭവനങ്ങളിലെ പടവുകളെല്ലാം ലക്ഷ്മണ രേഖ തെളിക്കുന്നു നവയുഗ ചിന്തകളെല്ലാം മാറി പഴമകളെല്ലാം പടിയേറ്റി സ്വർത്ഥതയേറും മനിത മനസ്സിൽ ഒന്നിച്ചൊറ്റകെട്ടാകാൻ പ്രകൃതിയൊരുക്കും പ്രളയങ്ങളു- മതിലപകടമാമൊരു വ്യാധികളും... ഇനിമേലെങ്കിലുമനിത മനസ്സിൽ നന്മകളുണ്ടായൊരു മാറ്റം നാം സൃഷ്ടിക്കാം.....