ചിൻമയ വിദ്യാലയ ഇ. എം. എച്ച്. എസ്സ്. എസ്സ്./അക്ഷരവൃക്ഷം/തോൽക്കും..കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
തോൽക്കും..കോവിഡ് 19

നാം അധിവസിക്കുന്ന ലോകം ഇപ്പോൾ ഒരു വലിയ പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത് .കോവിഡ് 19 എന്ന മഹാമാരി ആണ് നമ്മെ ഇന്ന് ഭയപ്പെടുത്തുന്നത് .കൊറോണ വൈറസ് ഡിസീസ് 2019എന്നാണ് കോവിഡ് 19 എന്നതിന്റെ പൂർണ്ണരൂപം.ചൈനയിലാണ് ഈ രോഗം ഉടലെടുത്തത് ഇന്ന് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഈ രോഗം വ്യാപിച്ചിരിക്കുന്നു. ഈ രോഗത്തിന് ഇതുവരെ ഫലപ്രദമായ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല.വിവിധ രാജങ്ങളിലായി ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേർ മരണപ്പെട്ടു.പ്രായമായവരേയും മറ്റു രോഗങ്ങളുള്ളവരേയും ഈ രോഗം മാരകമായി ബാധിക്കുന്നു.ഈ വിഭാഗങ്ങളിൽ പെട്ടവരാണ് കൂടുതലും മരണപ്പെട്ടത്.ഈ വൈറസിനെ തുരത്താനായി നമ്മുടെ രാജ്യം ലോക്ക്ഡൗൺ എർപ്പെടുത്തിയിരിക്കുകയാണ്.രോഗം ബാധിച്ചവരുമായി ഇടപെടുന്നതിലൂടെയാണ് കോവിഡ് പകരുന്നത്.പക്ഷെ ഈ രോഗം വഹിക്കുന്നവരെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. കാരണം രോഗം പിടിപെട്ട് കുറച്ചു ദിവസം കഴിഞ്ഞു മാത്രമേ രോഗലക്ഷണം കാണിക്കുന്നുള്ളു.അതിനാൽ ഈ വൈറസിന്റെ പിടിയിലകപ്പെടാതിരിക്കാൻ പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുകയാണ് പ്രതിവിധി. ഈ വൈറസിനെ സോപ്പും വെള്ളവും ഉപയോഗിച്ച് വളരെ പെട്ടെന്ന് നശിപ്പിക്കാം .അതിനാൽ നമ്മൾ പുറത്തുപോകുന്നവർ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈയും മുഖവും നന്നായി വൃത്തിയാക്കുക. 60 വയസ്സ് കഴിഞ്ഞവർ വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടുക. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.പുറത്തു കണ്ടുമുട്ടുന്നവരുമായി ഹസ്തദാനമോ അടുത്തിടപഴകാനോ പാടില്ല. ചുരുങ്ങിയത് ഒരു മീറ്റർ അകലം എങ്കിലും പാലിക്കണം.പൊതുസ്ഥലങ്ങളിൽ തുപ്പാൻ പാടില്ല. വീട്ടിലെത്തിയ ഉടനെ സോപ്പ് ഉപയോഗിച്ച് കുളിക്കുകയും വസ്ത്രങ്ങൾ അലക്കുകയും വേണം.അതിനുശേഷം മാത്രമേ വീടിനുള്ളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ.ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക.ഈ രീതിയിൽ എല്ലാവരും ശ്രദ്ധിച്ചാൽ ഈ വൈറസിനെ നമുക്ക് ലോകത്തു നിന്നും തുരത്താം.കോവിഡിനെ തോൽപ്പിക്കാനായി പരിശ്രമിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പോലീസിനും നന്ദി രേഖപ്പെടുത്തുക .ലോകാ സമസ്താ സുഖിനോ ഭവന്തു.

സൂര്യകിരൺ
5A ചിൻമയ വിദ്യാലയ ഇ. എം. എച്ച്. എസ്സ്. എസ്സ്.
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം