Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ബോധം
ശുചിത്വം നമുക്ക് അനിവാര്യമാണ്. ആരോഗ്യം പോലെ ശുചിത്വം ഓരോ വ്യക്തികൾകും പ്രധാനമാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൊടുത്തിരിക്കണം. വീടുകളിൽ, ഓഫീസിൽ, ആശുപത്രിയിൽ, സ്കൂളുകളിൽ അങ്ങനെ എല്ലായിടത്തും ശുചിത്വം പാലിക്കണം. റോഡിനരികിലും മറ്റും കൊണ്ടുപോയി പ്ലാസ്റ്റിക് കവറുകൾ, വേസ്റ്റുകൾ എന്നിവ നിക്ഷേപിക്കരുത്. പിന്നെ അത് മറ്റു മൃഗങ്ങൾ കഴിച് പിന്നെ അത് ഗുരുതരമാകും. വീടുകളിൽ പുറത്ത് കെട്ടിനിൽക്കുന്ന വെള്ളങ്ങൾ ഒഴുവാക്കണം. കാരണം വെള്ളം കെട്ടി നിൽകുമ്പോൾ അതിൽ കൊതുക് മറ്റു പ്രാണികൾ വന്നിരിക്കും അത് അസുഖങ്ങൾ ഉണ്ടാകാൻ കാരണമാകും. ശുചിത്വമില്ലായിമ കൊണ്ട് പല അസുഖങ്ങളും പകർച്ചവ്യാധികളും ഉണ്ടാകുന്നു. ഇത് തടയാൻ ശുചിത്വം ഉറപ്പാക്കണം. വീടും പരിസരവും ശുചിയാക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മൾ നമ്മളെതന്നെ ആപത്തിലേക്ക് നയിക്കുകയാണ്. പരിസര ശുചിത്വം നടത്തിയിട്ടില്ല എങ്കിൽ അന്തരീക്ഷത്തിലെ മാലിന്യങ്ങൾ മൂലം മനുഷ്യർക്ക് രോഗങ്ങൾ പിടിപെടാൻ സാധ്യത ഉണ്ട്. നമ്മളുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് സ്വയം ചിന്തിച്ചാൽ ശുചിത്വം താനേ വരും. ശുചിത്വം നമുക്ക് സമാധാനം തരുന്നു. വീട്ടിലുള്ള വേസ്റ്റുകൾ അപ്പുറത്തെ വീടുകളിലും പറമ്പിലും ഇടാതെ നമ്മുടെ വീട്ടിൽ തന്നെ അതിനുള്ള സൗകര്യമുണ്ടാകണം. എപ്പോഴും വൃത്തിയോടുകൂടി ഇരിക്കണം. നമ്മൾ തന്നെ മുൻകൈയെടുത് മാലിന്യങ്ങൾ നീക്കി ശുചിയാക്കണം. നാം കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശുചിത്വം ഉറപ്പായും പാലിക്കേണ്ടതാണ്. ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുക.
|