സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/ ശുചിത്വം

ശുചിത്വം

ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചരിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വാവസ്തയുമായി അഭേദ്യമായി ബന്ധെപ്പട്ടുകിടക്കുന്നു. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തി ശുചിത്വത്തതോടൊപ്പം മനുഷ്യമല-മൂത്ര വിസര്ജ്യ ങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉള്പ്പെടടുന്നു. വ്യെക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പൊതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച് പറയുമെങ്കിലും യഥാര്ത്ഥ ത്തിൽ ഇവയെല്ലാം കൂടി ചേര്ന്നി ആകത്തുകയാണ് ശുചിത്വം.

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിതശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും ആരോഗ്യ-വിദ്യാഭാസ മേഖലകളിൽ ഏറെ മുന്പഴന്തിയിൽ നില്ക്കു ന്നു എന്ൻ അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ൻ കൺ‌തുറന്നു നോക്കുന്ന ആര്ക്കും മനസിലാക്കാവുന്നതാണ്.

എന്തുകൊണ്ട് എങ്ങനെ സംഭവിക്കുന്നു? വ്യെക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പ്പി്ക്കുന്ന മലയാളി പരിസരശുചിത്വതിലും പോതുശുചിത്വതിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പ്പിക്കാത്തത്? നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്ത് വക്കിൽ ഇടുന്ന , സ്വന്തം വീട്ടിലെ മാലിന്യം അയല്കാകരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലെക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സാമ്സ്കാരികമൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്?

ഈ അവസ്ഥ തുടര്ന്നാ ൽ ‘മാലിന്യ കേരളം’ എന്ന ബഹുമതിക്ക് നാം അര്ഹാതരാകുകയില്ലേ? ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ. പ്രസംഗമല്ല, പ്രവൃത്തിയാണ് പ്രധാനം. വലിയ ആദർശങ്ങൾ പ്രസംഗിക്കുന്നതിനേക്കാൾ പ്രവൃത്തിച്ചുകാണിക്കുമ്പോൾ ജനങ്ങൾക്ക് എളുപ്പം അവയെ ഉൾക്കൊള്ളാൻ സാധിക്കും. എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിൽ സമ്പൂർണ്ണ ശുചിത്വമെന്ന ലക്ഷ്യം നേടാനാകുമെന്നതിൽ തര്ക്ക്മില്ല. ഇതിനായി നമുക്ക് കൈകോർക്കാം.

ജുനീറ്റാ ജോസ്
vi c സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം