എസ് എൻ എൽ പി എസ് വെൺമണി/അക്ഷരവൃക്ഷം/ബുദ്ധിമാനായ രാജാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ബുദ്ധിമാനായ രാജാവ്

ഒരിടത്ത് ഒരു രാജ്യമുണ്ടായിരുന്നു. ഇന്ത്യ എന്നായിരുന്നു ആ രാജ്യത്തിന്റെ പേര്. ആ ഇന്ത്യയെന്ന രാജ്യത്തിന്റെ രാജാവിന്റെ പേര് നരേന്ദ്രമോദി എന്നായിരുന്നു. അവിടത്തെ ജനങ്ങൾ എന്ത് പ്രതിസന്ധിഘട്ടം വന്നാലും ഒരുമിച്ച് നിന്ന് പൊരുതി ജയിക്കുന്നവരായിരുന്നു. അങ്ങനെ ഇരിക്കെ ആരാജ്യത്തിൽ കൊറോണവൈറസ് എന്ന വലിയ ഒരു ശത്രു യുദ്ധം ചെയ്യാൻ വന്നു. അതുകണ്ട് ജനങ്ങൾ എല്ലാം ആകെ ഭീതിയിലായി. അവിടുത്തെ ബുദ്ധിമാനായ രാജാവ് പറയുന്നതുപോലെ എല്ലാവരും അനുസരിച്ചു. ഈയുദ്ധത്തിൽ നമ്മൾ ജയിക്കണമെങ്കിൽ നന്നായി കുളിക്കണം, കൈകാലുകൾ എപ്പോഴും കഴുകിവൃത്തിയാക്കികൊണ്ടിരിക്കണം, മാസ്കുകൾ ധരിക്കണം എന്ന് പറഞ്ഞു. എല്ലാം ജനങ്ങൾ അംഗീകരിച്ചു. ബുദ്ധിമാനായ രാജാവ് സമ്പൂർണ്ണലോക്ഡൗൺ രാജ്യത്ത് പ്രഖ്യാപിച്ചു. ഇതെല്ലാം കണ്ട് രാക്ഷസകൊറോണവൈറസുകൾ പേടിച്ച് രാജ്യം വിട്ട് ഓടിപ്പോയി. “എന്ത് പ്രതിസന്ധിഘട്ടം വന്നാലും ഒരുമിച്ച് നിന്നാൽ അസാധ്യമായത് ഒന്നുമില്ല.”

സ്നേഹ ടോമി
IV A എസ് എൻ എൽ പി എസ് വെൺമണി
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ