എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ രോഗം തടയൂ

Schoolwiki സംരംഭത്തിൽ നിന്ന്
18:02, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിശന്നിരിക്കുന്ന ജീവിതങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിശന്നിരിക്കുന്ന ജീവിതങ്ങൾ

ഒരു ദിവസം അപ്പുവിന് അമ്മയൊരു ദോശയുണ്ടാക്കിക്കൊടുത്തു. ദോശ വേണ്ട ഇഡ്ഡലി വേണമെന്ന് പറഞ്ഞ് അവൻ വാശി പിടിച്ചു. അമ്മ അവന്റെ വാശി വകവെച്ചു കൊടുത്തില്ല. അവർ ഇന്ന് വസ്ത്രം എടുക്കാൻ പോവുകയാണെന്നറിഞ്ഞപ്പോൾ അപ്പു ആകെ സന്തോഷിച്ചു. അങ്ങാടിയിൽ എത്തിയപ്പോൾ ഒരു കാഴ്ച്ച കണ്ട് അവൻ അമ്പരന്നു. ഹോട്ടലിന് അടുത്ത് വെയിസ്റ്റ് നിക്ഷേപിച്ച പത്രത്തിൽ നിന്ന് മറ്റാരോ കഴിച്ച ഭക്ഷണത്തിന്റെ വെയിസ്റ്റ് കഴിച്ചു കൊണ്ടിരിക്കുന്ന രണ്ടു കുട്ടികൾ. അവരുടെ വസ്ത്രം കീറിയതായിരുന്നു. അവന്റെ കണ്ണു നിറഞ്ഞിരുന്നു. അവൻ അമ്മയോട് പറഞ്ഞു. അമ്മേ.. എനിക്ക് വസ്ത്രം വേണ്ടമ്മേ അതിനു പകരം ആ കുട്ടികൾക്ക് വസ്ത്രം വാങ്ങിച്ചു കൊടുക്കമ്മേ.. അമ്മയുടെ കണ്ണു നിറഞ്ഞു പോയി.. ഇന്നത്തെ കാലഘട്ടത്തിൽ നാം ഭക്ഷണത്തിനു പോലും ഒരു വിലയും നൽകുന്നില്ല.. എന്നാൽ ഈ കാലഘട്ടത്തിലും ഭക്ഷണത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ടുന്നവരുണ്ടെന്ന ബോധം നമ്മിലുണ്ടാവണം....


ഷിൻഫ
6 G എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ