12:14, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SajeevAK(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആ മഴയിൽ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലെയെങ്ങോ നിന്ന് ചിണുങ്ങി പെയ്യുന്ന നിന്റെശബ്ദം.......
ഒരു ഉൾവിളി പോലെ ഞാൻ കേട്ടു....
പക്ഷേ ഞാൻഉണർന്നില്ല കാരണം നീ അകലെയാണ്. ഒരുപാട് അകലെ.....
വീണ്ടും എങ്ങുനിന്നോ നീ വിതുമ്പി പെയ്യുന്ന ശബ്ദം
ഉറക്കത്തിന്റെ ആലസ്യം വിടാതെ
ഞാനെന്റെ ജനാലയിലൂടെ നോക്കി
നിന്റെ കാർമുകിൽ എന്റെ കൂരയെ മൂടിയിരിക്കുന്നുവോ?
ഇരുട്ടു പടർന്നിരിക്കുന്നു വോ?
ഇല്ല തോന്നലാവാം.
ഞാൻ വീണ്ടും എന്റെ പുതപ്പിനുള്ളിൽ മൂടിപ്പുതച്ച് ഉറങ്ങി....
പിന്നീടെപ്പോഴോ
അലറി പാഞ്ഞെത്തി ആർത്തലച്ച് പെയ്ത പേമാരി നീ.....
ഇനി ഈ മിഴികൾ തുറക്കട്ടെ.....
ഇനിയെങ്കിലും ഞാൻ ഉണരട്ടെ......
നിന്നിൽ നനഞ്ഞുകുതിർന്ന ഇല്ലാതാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. "
ആ മഴയിൽ" നനയാതിരിക്കാൻ ഇനിയെങ്കിലും ഞാൻ ഉണരട്ടെ.
കാരണം ഉറക്കത്തിലെ ആഴങ്ങളിൽ നീ ഇപ്പോഴും തോരാതെ പെയ്യുന്നു.......