കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/അക്ഷരവൃക്ഷം/ഞാനെന്ന ഭാവം

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arunkm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഞാനെന്ന ഭാവം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനെന്ന ഭാവം

പ്രളയം വന്നു
ജാതിയില്ലാതെയായി
മതമില്ലാതെയായി
രാഷ്ട്രീയവും മറന്നു
അഹങ്കാരം അസ്തമിച്ചു
ഞാൻ പ്രകൃതിയുടെ അനേകം സൃഷ്ടികളിൽ ഒന്നുമാത്രമായി
ഞാൻ തിരിച്ചറിഞ്ഞു

പ്രളയം കഴിഞ്ഞു
ജാതി ഉയർത്തെണീറ്റു
മതം ഉയർത്തെണീറ്റു
ഞാൻ പ്രകൃതിയുടെ അധിപനായി

കൊറോണ വന്നു
വീണ്ടും ജാതി പോയി
മതം പോയി
രാഷ്ട്രീയം പോയി
ഞാൻ പ്രകൃതിയുടെ അനേകം സൃഷ്ടികളിൽ ഒന്നുമാത്രമാണ്!
പ്രകൃതിമാതാവേ രക്ഷിച്ചാലും!

കൊറോണ,
നീ കടന്നുപോകും
ജാതി വരും
മതം വരും
രാഷ്ട്രീയം വരും
ഞാൻ വീണ്ടും പ്രകൃതിയെക്കാൾ വലുതാകും!

അമ്മേ,
എൻ്റെ ഈ ഭാവം,
ഞാനെന്ന ഭാവം
എന്നസ്തമിക്കും!

കാശിനാഥ്‌
12 B കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത