ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/ശുചിത്വത്തിൻറെ പ്രാധാന്യം
ശുചിത്വത്തിൻറെ പ്രാധാന്യം
ശുചിയാക്കുക എന്നാൽ വൃത്തിയാക്കുക എന്നാണ് അർത്ഥം.ശുചിത്വം രണ്ടുതരത്തിലുണ്ട് . വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. വ്യക്തിഗതമായി ചെയ്യുന്ന പ്രവർത്തനങ്ങൾ- കുളിക്കുക, പല്ലുതേക്കുക, നഖങ്ങൾ മുറിക്കുക മറ്റ് കൃത്യങ്ങൾ ചെയ്യുക നല്ല വസ്ത്രം ധരിക്കുക എന്നിവ വ്യക്തി ശുചിത്വത്തിൽ പെടുന്നവയാണ്. വീടും പരിസരവും വൃത്തിയാക്കുക ചപ്പുചവറുകൾ യഥാസ്ഥാനത്ത് നിക്ഷേപിക്കുക സാധനങ്ങൾ അടുക്കിപ്പെറുക്കി വയ്ക്കുക എന്നിവ പരിസര ശുചിത്വത്തിൽ പെടുന്നവയാണ്. ഇതോടൊപ്പംതന്നെ സാമൂഹിക ശുചിത്വം എന്നുപറയുന്ന ഒന്നുകൂടി വളരെ പ്രാധാന്യമർഹിക്കുന്നു. നാം പാലിക്കേണ്ട സാമൂഹിക മര്യാദകൾ ആണിവ . ചുമയ്ക്കുമ്പോൾ അഥവ തുമ്മുമ്പോൾ അപ്പോൾ മുഖം മറച്ചു പിടിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതെ ഇരിക്കുക പനി,ചുമ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ആൾക്കാർ കൂടുന്ന ഇടങ്ങളിൽ പോവാതിരിക്കുക, ഇടയ്ക്കിടെ കയ്യും മുഖവും കഴുകി വൃത്തിയാക്കുക മറ്റുള്ളവർക്ക് ശല്യം ആവുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക എന്നിവ സാമൂഹിക ശുചിത്വത്തിൽ ഉൾപ്പെടുന്നു. കൊറോണ പോലെയുള്ള പകർച്ചവ്യാധികൾ പെരുകുന്ന ഈ സമയത്ത് എല്ലാവരിലും ശുചിത്വബോധം ഉണ്ടാവേണ്ടതുണ്ട്. ചെറുപ്രായത്തിൽ തന്നെ ഇത്തരത്തിലുള്ള ചിട്ടകളും മര്യാദകളും പഠിച്ചാൽ മാത്രമേ നമ്മളെ പോലെയുള്ള കുട്ടികൾക്ക് നല്ല വ്യക്തികളായി മാറുവാനും സമൂഹത്തെ വേണ്ടരീതിയിൽ സേവിക്കുവാനും ആരോഗ്യം ഉള്ളവരായി മാറുവാനും സാധിക്കുകയുള്ളൂ.. നമ്മുടെ പ്രവർത്തനങ്ങളിലൂടെ നമുക്കുചുറ്റും ഉള്ളവർക്ക് ഒരു മാതൃകയായി തീരുവാൻ നമ്മൾ എപ്പോഴും ശ്രമിക്കേണ്ടതാണ്..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ