ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഉദിച്ചുയരും ആദ്യസൂര്യകിരണം ഉണർത്തട്ടെ മർത്യരിൽ നന്മതൻ വെളിച്ചം. വറ്റിയ പുഴയില്ല വാടിയ പൂവില്ല തളിരിലകൾതിങ്ങും മർമര ശീലുകളില്ല. ഇനിയും എനിക്കുറങ്ങുവാനാകില്ല പ്രകൃതിതൻ വരദാനമില്ലാതെ. കരിനിഴൽ വീഴ്ത്തിമറിഞ്ഞ ദിനങ്ങൾഇനിയും മറക്കില്ല പുതുജീവിത യാത്രയിൽ. ഒഴുകുന്നപുഴയും പാടുന്നകിളികളും പുതുനിറമണിഞ്ഞ പൂക്കൾതൻഗന്ധവും- തിരികെവരട്ടെ എൻപ്രിയമനോഹരി ഉണർത്തട്ടെ പുതുപാട്ടിൻ ചിന്തുകൾ മർത്യരിൽ... -