എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/ഭയാനകമായ കോവിഡ് ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
09:17, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHELLY JOSE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ‌ഭയാനകമായ കോവിഡ് ദുരന്തം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
‌ഭയാനകമായ കോവിഡ് ദുരന്തം

ഇതുവരെ ലോകം കണ്ട മാരകമായ വൈറസ് ആണ് കൊറോണ . ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച കൊറോണ ഇന്ന് ലോകത്തിന്റെ പല രാഷ്ട്രങ്ങളിലും പടർന്നുകൊണ്ടിരിക്കുന്നു. ദൗർഭാഗ്യമെന്ന് പറയട്ടെ നമ്മുടെ ഇന്ത്യയിലും ഈ വൈറസ് പടർന്നു പിടിച്ചിരിക്കുന്നു. നമ്മുടെ കൊച്ചു കേരളവും ഇന്ന് കോവിഡ് ഭീതിയിലാണ്. വിലപ്പെട്ട മനുഷ്യ ജീവനുകൾ ഈ വൈറസ് കവർന്നെടുത്തു കൊണ്ടിരിക്കുന്നു. ഇതുവരെ മതിയായ ചികിൽസ കണ്ടുപിടിക്കാത്തതുകൊണ്ട് ഈ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളാണ് നമ്മളോരോരുത്തരും സ്വീകരിക്കേണ്ടത്.

കൊറോണ വൈറസ് ബാധിച്ചാൽ ഉള്ള രോഗലക്ഷണങ്ങൾ

2 മുതൽ 10 ദിവസത്തിനകം പ്രത്യക്ഷപ്പെടും. മറ്റു രാജ്യങ്ങളിൽ നിന്നു വരുന്ന വർ തീർച്ചയായും വൈദ്യ പരിശോധന നടത്തണം. രോഗിയെ പരിചരിക്കുന്നവർ കയ്യുറ , മാസ്ക് എന്നിവ ധരിക്കണം. രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പർക്കം ഉണ്ടാകരുത്. കൈയ്യും മുഖവും സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക. തോർത്ത് , വസ്ത്രങ്ങൾ ഇവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടൗവ്വൽ ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക. പൊതു സ്ഥലത്ത് തുപ്പാതിരിക്കുക. ചുമയോ, ജലദോഷമോ, ശ്വാസതടസ്സമോ തോന്നുന്നുവെങ്കിൽ ഉടൻ വൈദ്യ സഹായം തേടുക. ഹസ്തദാനം ഒഴിവാക്കുക. ഇത്രയും കാര്യങ്ങൾ നമ്മൾ ഓരോരുത്തരും ശ്രദ്ധിച്ചാൽ ഈ വൈറസിനെ നമുക്ക് തുരത്താനാകും.

പരീക്ഷകൾ മാറ്റി, ദൂര യാത്രകൾ മാറ്റി, വിവാഹം, മരണാനന്തര ചടങ്ങുകൾ ഇതെല്ലാം വെറും ചടങ്ങുകൾ മാത്രമായി.

കോവിഡ് 19 വൈറസേ ...നിന്നെ ഞങ്ങൾ ഒറ്റകെട്ടായി ചേർന്ന് തോൽപ്പിക്കും. ശുചിത്വം പാലിച്ച് കൊണ്ട് നിന്നെ ഞങ്ങൾ കീഴ്പ്പെടുത്തും...


നിഖിത കെ.ആർ
7 B എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം