ഉള്ളടക്കത്തിലേക്ക് പോവുക

പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
18:03, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി-
നലയടികളിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും
 പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന-
സോദരേ കേട്ടുകൊൾക.....
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല-
ഒരു ജനതയെത്തന്നെയല്ലേ
ആരോഗ്യരക്ഷയ്ക്കുനൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ.....
ആശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മക്കുവേണ്ടി.

 

ARATHY
8 B പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത