കരിയാട് ന്യൂ എം എൽ പി എസ്/അക്ഷരവൃക്ഷം/ത‍ുളസിയ‍ുടെ മ‍ൂല്യം

20:25, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14527 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ത‍ുളസിയ‍ുടെ മ‍ൂല്യം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ത‍ുളസിയ‍ുടെ മ‍ൂല്യം


ഞങ്ങൾ പ‍ുതിയ വീട്ടിൽ താമസം ആരംഭിച്ചിട്ട് ക‍ുറച്ച‍ു മാസങ്ങൾ ആയിട്ടെയ‍ുള്ള‍ൂ.ബാപ്പയ‍ും ഞാന‍ും സഹോദരിയ‍ും ക‍ൂടി വീടിന‍ു മ‍ുന്നിൽ ചെറിയ ഒര‍ു പ‍ൂന്തോട്ടം ക‍ൂടി ഉണ്ടാക്കിയിര‍ുന്ന‍ു. അതിൽ ചെടികൾ വെക്കാൻ ബാപ്പയ്‍ക്ക് ക‍ൂട്ടിനായി ഞാന‍ും സഹോദരിയ‍ും ക‍ൂടെ തന്നെയ‍ുണ്ടായിര‍ുന്ന‍ു.പത്ത് മണി ,മ‍ുല്ല ,ചെട്ടി ,ചെമ്പരത്തി, എന്നിങ്ങനെ പലതരം ചെടികൾ നട‍ുന്നതിനിടയിൽ ത‍ുളസിച്ചെടി കണ്ടപ്പോൾ ഞാൻ ബാപ്പയോട് പറഞ്ഞ‍ു ഈ ചെടി വേണ്ട അതിന്റെ മണം എനിക്ക് തീരെ ഇഷ്‍ടമല്ല ക‍ൂടാതെ കാണാൻ ഒര‍ു ഭംഗിയ‍ുമില്ല .പക്ഷെ ബാപ്പ അതൊന്ന‍ും കാര്യമാക്കാതെ ത‍ുളസിച്ചെടി നട‍ുകയ‍ും അതിന്റെ ഔഷധ ഗ‍ുണത്തെപ്പറ്റി മനസ്സിലാക്കി തര‍ുകയ‍ും ചെയ്‍ത‍ു .ച‍ുമക്ക‍ും ജലദോഷത്തിന‍ും വെള്ളം തിളപ്പിച്ച് ആവി പിടിപ്പിച്ചാൽ നല്ലതാണെന്ന‍് പറഞ്ഞെങ്കില‍ും ഞാൻ അത് കാര്യമാക്കിയില്ല. ഈ ലോക്ഡൗൺ സമയത്ത് എനിക്ക് അസ‍ുഖം വന്നപ്പോൾ പ‍ുറത്ത് പോകാൻ പറ്റാത്ത സാഹചര്യം ആയത്കൊണ്ട് ഉമ്മ ത‍ുളസിച്ചെടിയിൽ നിന്ന് ഇലകൾ അടർത്തിയെട‍ുത്ത് വെള്ളത്തിൽ ഇട്ട് ആവി പിടിപ്പിക്ക‍ുകയ‍ും എന്റെ അസ‍ുഖം മാറ‍ുകയ‍ും ചെയ്‍ത‍ു.

എന്റെ ത‍ളസീ...നിന്റെ വില മനസ്സിലാക്കാൻ ഈ ലോക്ഡൗൺ വേണ്ടിവന്ന‍ു..



കദീജത്ത‍ുൽ ഖ‍ുബ്‍റ
3 A കരിയാട് ന്യ‍ൂ മ‍ുസ്‍ലിം എൽ പി സ്‍ക‍ൂൾ
ചൊക്ലി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം