ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ശുചിത്വം സർവ്വപ്രധാനം
ശുചിത്വം സർവ്വപ്രധാനം
വൃത്തിഹീനമായ വീടുകളും, ചെളിയും, ചപ്പുചവറുകളും നിറഞ്ഞ റോഡുകളും, വഴിയിൽ കിടക്കുന്ന ഭക്ഷണാവശിഷ്ട്ടങ്ങൾ നുണഞ്ഞു നീങ്ങുന്ന ഈച്ചകളും, ഉറുമ്പുകളും നിറഞ്ഞു, മലിനമായികിടക്കുന്ന ഒരു കൊച്ചു ഗ്രാമം. ഒരിക്കൽ ഒരു വഴിപോക്കൻ അതുവഴി പോകവേ വൃത്തിഹീനമായി കിടക്കുന്ന ഗ്രാമം ശ്രദ്ധയിൽപെട്ടു. ഇങ്ങനെ കിടന്നാൽ ഭാവിയിൽ ഉണ്ടാകാവുന്ന ഭാവിഷ്യത്തുകളെക്കുറിച്ച് അദ്ദേഹം അവിടുത്തെ ഗ്രാമതലവനെ ബോധവൽക്കരിച്ചു. ഗ്രാമതലവൻ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും, കാലങ്ങളേറെ കഴിഞ്ഞിട്ടും അവിടെ യാതൊരു മാറ്റവുമുണ്ടായില്ല. അങ്ങനെയൊരുദിവസം ഒരാൾ അവിടെ കുഴഞ്ഞു വീണു. അയാൾ തീരെ അവശനായിരുന്നു. ആശുപത്രി ഒരുപാടകലെയായിരുന്നതിനാൽ വാഹനത്തിൽ പോകണമായിരുന്നു. ഒരുപാട് വിളിച്ചുനോക്കി പക്ഷെ ശുചിത്വം ഇല്ലാത്തതിനാൽ ആരും അങ്ങോട്ട് വരാൻ തയാറായില്ല. അവസാനം ആശുപത്രിയിൽ എത്താൻ സാധികാതെ അയാൾ മരിച്ചു പോകുകയും ചെയ്തു. ഈ വാർത്ത എല്ലായിടത്തും വ്യാപിച്ചു. അവസാനം ഗ്രാമത്തലവൻറെ കാതുകളിലും ഈ വാർത്ത എത്തി. തന്റെ നിസംഗത ഒരാളുടെ ജീവനെടുത്തല്ലോ എന്നോർത്ത് അദ്ദേഹം വിതുമ്പി. അങ്ങനെ ആ ഗ്രാമം ശുദ്ധീകരിക്കാൻ ഗ്രാമത്തലവൻ തീരുമാനിച്ചു.
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കടുത്തുരുത്തി ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ