കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maheshan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color=2 }} <center> <poem> കവിത പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

കവിത
പരിസ്ഥിതി
മരണത്തിൻ വാക്കുകളിലെത്തുമീ -
പ്രകൃതിയാം പരിസ്ഥിതിക്ക് .....
തണലായും താങ്ങായും കാനന -
വന്മരങ്ങൾ ....
ഒരു മരതൈകൾക്കു ഒരായിരം -
ജീവൻ നിലനിർത്താനായി പെയ്യുമീ -
ശീതമാം നീർക്കണങ്ങൾ....
പുഴകളും ....സൂര്യപ്രകാശവും
മഴനീർതുള്ളികളും ...വനവന്മരങ്ങളും ,
പൂവുമാം,ജന്തുജാലങ്ങളും തുടങ്ങിയെത്രയെത്ര -
രൂപമീ പ്രകൃതിയമ്മയ്ക്ക്.....
തണലേകിയും ജീവവായുനൽകിയും
കായ്‌കനിയൊക്കെയും നൽകി നമുക്കീ
പ്രകൃതിയാം വൻമരങ്ങൾ....
എന്നിട്ടും ....എന്നിട്ടും വെട്ടിനുറുക്കീ
മനുഷ്യർ തിന്മയോടെയീ നന്മവൃക്ഷങ്ങളെ
ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ .....
ഉണ്ടാകുമോ ....നന്മയരുളും പ്രകൃതിക്ക്.....
നന്മതൻ പ്രകൃതിയാം പരിസ്ഥിതിക്ക് ....
 

നിയുക്ത .കെ വി.
6A കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത