എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' ഈ കാലവും കടന്നു പോകും'''

10:55, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMUPSAYYAYA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ''' ഈ കാലവും കടന്നു പോകും''' <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ കാലവും കടന്നു പോകും


ഭൂമിയെ ഒട്ടാകെ അടക്കി ഭരിച്ചോരെ
അടക്കിയിരുത്തി ഒരു കുഞ്ഞു കീടാണു
കണ്ണിലുടക്കാത്ത ഇത്തിരി കുഞ്ഞൻ.
നക്ഷത്രമെണ്ണിച്ച് ലോകരെമൊത്തമായ്
ആയിരമായിരം ജീവൻപൊലിഞ്ഞിട്ടും
ആയുധമൊന്നില്ല തടുത്തു പിടിക്കുവാൻ
ഭൂമിയെ നോവിച്ച ദ്രോഹിച്ചനാളുകൾ
തിരിഞ്ഞ് കുത്തുന്നെന്ന് ഓർക്കാം നമുക്കിനി
ഭൗമദിനത്തിൽ പ്രതിജ്ഞ പുതുക്കിടാം
ഭൂമിക്ക് തണലാവാം മക്കൾ നാം ഏവരും
മണ്ണിലിറങ്ങിടാം കളകൾ നീക്കിടാം
വിത്തുകൾ പാകിടാം പുത്തൻ പ്രതീക്ഷയായ്
വിഷമില്ലാ പകയില്ലാ വിദ്വേഷമില്ല....
കറയില്ലാ മനസ്സുമായ് ഒന്നിച്ചു നീങ്ങിടാം
മാനം വെളുക്കും പൂക്കൾ തളിർക്കും
രാവുകൾ പലതും താണ്ടുംഇനിയേറെ
ഈ കാലവും കടന്നു പോകും....
മറക്കാതിരിക്കാം ഒന്നിച്ചു നേരിടാം....
 

ഫാത്തിമ നിഹ്മ പി
6 L എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത