ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കൊറോണ - മഹാമാരി
കൊറോണ - മഹാമാരി
2019 ഡിസംബറിൽ ചെെനയിലെ വുഹാനിൽ നിന്ന് പുറപ്പെട്ട കൊറോണ എന്ന മഹാമാരി ഇന്ന് ലോകത്തെ ആകെ നിശ്ചലം ആക്കി മാറ്റി. എല്ലാ അർത്ഥത്തിലും അഹങ്കരിച്ചിരുന്ന മനുഷ്യൻ കൊറോണക്കുമുമ്പിൽ അടിയറവു പറയുന്ന കാഴ്ച. ജീവൻ രക്ഷിക്കാൻ പെടാപാട് പെടുന്ന മനുഷ്യൻ. എല്ലാ സുഖസൗകര്യങ്ങളും അടക്കിവാണ മനുഷ്യന് ഒന്ന് ചിന്തിക്കുവാൻ കൊറോണ അവസരം ഒരുക്കി. എല്ലാരും ഒന്നാണെന്ന ബോധം. എല്ലാരും വിശപ്പിന്റെ വില അറിഞ്ഞു. സമൂഹ അടുക്കളയിൽ വലിയവൻ എന്നോ ചെറിയവൻ എന്നോ വ്യത്യാസമില്ലാത്തവരായി, വെറും മനുഷ്യരായി. ഈ ദുരിതകാലത്തും വിശ്രമമില്ലാതെ പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകർ, പോലീസുകാർ, സന്നദ്ധപ്രവർത്തകർ അവരെ നാം എന്നും നന്ദിയോടെ ഓർക്കും.വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചും നമുക്ക് കൊറോണയെ തുരത്താം. നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം .
സാങ്കേതിക പരിശോധന - nixonck തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം