Schoolwiki സംരംഭത്തിൽ നിന്ന്
ജീവന്റെ വേരുകൾ
മോളെ എഴുന്നേൽക്ക് അമ്മയുടെ പതിവ് വിളി മുഴങ്ങിയപ്പോഴാണ് അനുവിന് ഉറക്കം തെളിഞ്ഞത് എഴുന്നേറ്റ ഉടൻ അവൾ മുറ്റത്തെ മാവിൻ ചുവട്ടിലേക്ക് ആണ് ഓടിയത് . നീണ്ടുനിവർന്ന് ശിഖരങ്ങൾ ആകാശത്തോളം നിൽക്കുന്ന മുത്തശ്ശി മാവിൻറെ പഴയ ചിത്രങ്ങൾ അനുവിൻറെ മനസ്സിൽനിന്ന് ചെറുതായി ഒന്ന് തിളങ്ങി വേനലിൽ വരണ്ടു കിടക്കുന്ന പാടത്തെ പോലെ അതിൻറെ ശാഖകൾ ഒരു നിമിഷം മുത്തശ്ശി മാവിൻറെ ദയനീയമായ നോട്ടത്തിൽ അനുവിൻറെ ഉള്ളൊന്നു കത്തി അനൂ......പിന്നെയും അമ്മയുടെ വിളി അലാറം പോലെ കാതിൽ നിന്നും മുഴങ്ങി വേഗം അകത്തേക്കോടി എന്താ അമ്മേ .. അനു തിരക്കി നിന്നോട് ഞാൻ പറഞ്ഞതല്ലേ എഴുന്നേറ്റ ഉടനെ മുറ്റത്തേക്ക് പോകരുതെന്ന് ഇത്തവണ ലേശം ഗൗരവത്തോടെയാണ് അമ്മ സംസാരിച്ചത് ഇത് ഒരു പതിവു സംഭവം തന്നെയാണ് അനു അതൊന്നും കാര്യമായി എടുക്കാറില്ല കാരണം അത്രയ്ക്ക് ഹൃദയബന്ധമാണ് മുത്തശ്ശി മാവും അവളും തമ്മിൽ ഉണ്ടായിരുന്നത് .
അവധിക്കാലമായതിനാൽ മുത്തശ്ശി മാവിനോടൊപ്പം ചെലവഴിക്കാൻ കിട്ടുന്ന സമയം ഒന്നും അനു പാഴാക്കാറില്ല .തേനൂറും മാമ്പഴം തനിക്കായി നീട്ടി വെച്ചിരിക്കുന്നത് പോലെ ചില്ലകൾ താഴേക്ക് ചാഞ്ഞു കിടക്കുന്നു. അതിൻറെ രുചി ഒരിക്കലും മറക്കാൻ പറ്റാത്ത ആയിരുന്നു .അങ്ങനെയിരിക്കെ ഒരു ദിവസം കുറച്ചുപേർ മുത്തശ്ശിമാവിന്ടെ ചുറ്റും നിന്നു എന്തൊക്കെയോ പറയുന്നത് അനു കേട്ടു പക്ഷേ അവൾക്കൊന്നും മനസ്സിലായില്ല നേരെ അമ്മയുടെ അടുത്തേക്ക് ഓടി വിവരം തിരക്കിയപ്പോൾ അമ്മ പറഞ്ഞു . ഓ അതോ അവർ നമ്മുടെ മാവ് മുറിക്കാൻ വന്നതാ ഞാനാ അവരോട് വരാൻ പറഞ്ഞത് കുറച്ചു കാശിനു അത്യാവശ്യം ഉണ്ടായിരുന്നു അപ്പോഴാ ഇതിനെപ്പറ്റി ഓർമ്മവന്നത് ഈ മാവ് ഇവിടെ നിന്നിട്ട് വലിയ കാര്യം ഒന്നും ഇല്ലല്ലോ ഒരു ശക്തമായ കാറ്റു വീശിയാൽ അത് വീഴും അതുകൊണ്ട് ഇപ്പോഴേ വെട്ടുന്നതല്ലേ നല്ലത് ഒരു നിമിഷം തൻറെ ഹൃദയം നിലച്ചു പോയോ എന്ന് അനുവിന് തോന്നിപ്പോയി മുത്തശ്ശി മാവിനെ വെട്ടി മാറ്റുന്നത് അവൾക്ക് ഒരിക്കലും സഹിക്കാൻ പറ്റാത്ത കാര്യമാണ് ഒരുകാലത്ത് അത് നമുക്ക് എത്ര മാമ്പഴങ്ങൾ തന്നു എന്നിട്ട് അതിനെ വെട്ടിക്കളയാൻ അമ്മയ്ക്ക് എങ്ങനെ മനസ്സു വന്നു പ്രായമായവർ അവരുടെ നല്ല കാലത്ത് നമുക്ക് ഒരുപാട് സമ്പാദിച്ചു തന്നു ആ സമ്പാദ്യമാ ഈ മാവ് അനു ഒരുപാട് പറഞ്ഞെങ്കിലും അമ്മ അതൊന്നും കേട്ടില്ല തൻറെ ഉറച്ച തീരുമാനത്തിൽ യാതൊരു മാറ്റവുമില്ല എന്ന് അമ്മ അവളോട് പറഞ്ഞു അന്ന് രാത്രി അവൾക്ക് തീരെ ഉറക്കം വന്നില്ല മനസ്സിൽ മുഴുവനും മുത്തശ്ശിമാവിന്ടെ ഓർമ്മകൾ മാത്രം .മുത്തശ്ശി മാവിൻറെ ദയനീയമായ നോട്ടം ഒരിക്കൽകൂടി അവളുടെ മനസ്സിൽ ഇടം പിടിച്ചു .
സൂര്യൻ പതിവിനെ കാൾ നേരത്തെ ഉദിച്ചു വേഗത്തിൽ മുറ്റത്തേക്ക് ഓടി മുത്തശ്ശി മാവിനെ വെട്ടാൻ ആളുകൾ അവിടെ എത്തിയിരുന്നു .കോടാലി കൊണ്ട് അതിൻറെ ഓരോ ശാഖകൾ വെട്ടി മാറ്റുമ്പോഴും തൻറെ കൈകൾ വെട്ടുന്നതായി അവൾക്ക് തോന്നി .ഒരു നിമിഷം അതിൻറെ ബലിഷ്ഠമായ വേരുകൾ മണ്ണിനു പുറത്തേക്ക് ചാടി നിലംപതിച്ചു ആകാശം കൂടുതൽ നീലിച്ചതായി അവൾക്ക് അനുഭവപ്പെട്ടു .അവിടെയാകെ വെളിച്ചം പതിച്ചു നഷ്ടപ്പെട്ടത് മാവിൻറെ വേരല്ല അത് തൻറെ വേരാണ് എന്ന് അപ്പോഴാണ് അവൾ മനസ്സിലാക്കിയത്...
|