ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ഈ തിരക്ക് ഒഴിഞ്ഞ കാലത്ത്

21:58, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsklari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഈ തിരക്ക് ഒഴിഞ്ഞ കാലത്ത്* | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ തിരക്ക് ഒഴിഞ്ഞ കാലത്ത്*

തിക്കി തിരക്കുള്ള നഗര വീഥി
ഇന്നിതാ ഇത്രയും ശൂന്യമായി
ജീവനെ മുൾമുനയിലാ ക്കിയിലാ ക്കിയിളക്കി
ഇന്നി മഹാമാരി പെയ്തിറ ങ്ങി.

നരനിൽ നരനിൽ പകർന്നു നീങ്ങി
ആശങ്കയായ് ലോകത്താകെ വീശി
ദൈവത്തിൻ സ്വന്തം നാടിനെയും
കൈയ്യടക്കീടുവാൻ നോക്കിടുന്നു.
ഇന്നു കൊറോണയെ നേരിടാനായി
നെട്ടോട്ട മോടുന്നു ശാസ്ത്രലോകം
നമ്മുടെ ഭീതിയെ മായ്ച്ചിടാനായി
നാം തന്നെ മുൻകൈയെടുക്കവേണം.

ഇരുപതോ മുപ്പതോ നാളുകൾക്കായി
വീട്ടിലിരിക്കാനായി കഷ്ടമെന്ത്‌
സ്നേഹബന്ധങ്ങൾ മുറുകുകില്ലേ
സ്നേഹ സംഭാഷണം ഏറുകില്ലേ.

നിപ്പയെ തോൽപ്പിച്ചതാ ണു നമ്മൾ
കൊറോണയെയും നാം കീഴടക്കും
ഒരു മനം പോലെ നമുക്കു നീങ്ങാം
ഇവിടെയീ ചങ്ങല നാം തകർക്കും.
           
   

Nayana Madhu
7 D ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത