17:14, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20654(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ല മനുഷ്യൻ നല്ല പ്രവൃത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മ നിറഞ്ഞ മനസ്സു വേണം
രോഗമില്ലാത്ത മനുഷ്യനാകാൻ
റോഡിൽ തുപ്പി നടക്കുന്നവൻ
നന്മ നിറഞ്ഞ മനുഷ്യനല്ല
വ്യക്തി ശുചിത്വം ചെയ്യാത്തവൻ
നന്മ നിറഞ്ഞ മനുഷ്യനല്ല
മണലൂറ്റി,പുഴയെ വധിക്കുന്നവൻ
നന്മ നിറഞ്ഞ മനുഷ്യനല്ല
കുന്നു നിരപ്പാക്കി വിൽക്കുന്നവൻ
നന്മ നിറഞ്ഞ മനുഷ്യനല്ല
പാടങ്ങൾ ഫ്ലാറ്റാക്കി മാറ്റുന്നവൻ
നന്മ നിറഞ്ഞ മനുഷ്യനല്ല
കാടുവെട്ടി,കുളം തോണ്ടുന്നവൻ
നന്മ നിറഞ്ഞ മനുഷ്യനല്ല
മറ്റുള്ള ജീവിയെ ദ്രോഹിപ്പതും
നന്മ നിറഞ്ഞ മനുഷ്യനല്ല
നമ്മളെ നമ്മൾ തിരിച്ചറിഞ്ഞാൽ
രോഗങ്ങളൊത്തിരിവന്നിടില്ല
നല്ല മനസ്സുമായ് നന്മ ചെയ്താൽ രോഗ പ്രതിരോധ കവചമാകും.....