സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി
പ്രകൃതി മനുഷ്യന് അമ്മയെപോലെയാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നുമുണ്ട്. എന്നാൽ മനുഷ്യർ വേണ്ടവിധത്തിൽ പ്രകൃതിയെ സംരക്ഷിക്കുന്നില്ല. വളരെ വേദനാജനകമായ തിരിച്ചടികളാണ് ഇതിലൂടെ മനുഷ്യർ നേരിടുന്നതും അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നതും ഇതുതന്നെയാണ്. മരങ്ങളാൽ സമ്പന്നമാണ് നമ്മുടെ പ്രകൃതി. എന്നാൽ മനുഷ്യരുടെ സ്വാർത്ഥ താല്പര്യങ്ങളുടെ പരിണിതഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പ്രകൃതി. ഇവയിൽ നിന്നെല്ലാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ് അതിനായി ഓരോ വ്യക്തികളും പ്രയത്നിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ നിന്ന് തന്നെ നമ്മുക്ക് രോഗപ്രതിരോധ ശേഷിയും കൂടെയാണ് ലഭിക്കുന്നത്. കോവിഡ് 19 നെ ചെറുത്തു നിൽക്കുന്നതിനായി നമ്മുക്ക് പരിസ്ഥിതി ശുചിത്വമാക്കുകയും ഒപ്പം നമ്മൾ ശുചിത്വം പാലിക്കുകയും ചെയ്യണം. നമ്മുക്ക് ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ കാത്തുസൂക്ഷിക്കുവാനുള്ള കടമയുണ്ട് അതിനാൽ പ്രകൃതി ദൂഷ്യങ്ങളിൽ നിന്നും പ്രകൃതി സംരക്ഷണത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് അത്യാവശ്യം ആണ്.
റ്റി വി മോസസ്
9 A സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം