ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/നിറമുള്ള നന്മകൾ
നിറമുള്ള നന്മകൾ
വാ വാ എന്റെ കൂട്ടരേ വീട്ടിലിരിക്കും കൂട്ടരേ ഒരു ചെടി നട്ടു നനച്ചീടാം പരിപാലിച്ചു വളർത്തീടാം പുഴയും കിണറും വറ്റാതെ കാടും മലയും നിലനിർത്താം കിളികൾക്കൊരുതരി ജലമേകാം മാലിന്യങ്ങൾ പെരുകാതെ പരിസരമെല്ലാം ശുചിയാക്കാം വരും തലമുറയുടെ നന്മയ്ക്കായി ഭൂമിയെ നമുക്ക് രക്ഷിക്കാം
|