വാ വാ എന്റെ കൂട്ടരേ
വീട്ടിലിരിക്കും കൂട്ടരേ
ഒരു ചെടി നട്ടു നനച്ചീടാം
പരിപാലിച്ചു വളർത്തീടാം
പുഴയും കിണറും വറ്റാതെ
കാടും മലയും നിലനിർത്താം
കിളികൾക്കൊരുതരി ജലമേകാം
മാലിന്യങ്ങൾ പെരുകാതെ
പരിസരമെല്ലാം ശുചിയാക്കാം
വരും തലമുറയുടെ നന്മയ്ക്കായി
ഭൂമിയെ നമുക്ക് രക്ഷിക്കാം