വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/മലനാടിനോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

തെളിനീരൊഴുകും
അരുവികളും
തിമർത്തു പെയ്യും
പെരുമഴയും
ഗ്രാമത്തിന്റെ
വഴികളിലെല്ലാം
തണൽ വിരിച്ച
കുളിർ മരവും

തെങ്ങോലയുടെ
തുമ്പിൽ ചെറുചെറു
കൂടുകൂട്ടും കുരുവികളും
മാമ്പഴ മധുരം
നുകരാൻ അണയും
തത്തയുമൊത്തിരി പറവകളും

വിളഞ്ഞു നിൽക്കും
കതിരുകൾ മീതെ
പറന്നു പോകും പ്രാവുകളും.
ചന്തം നൽകിയ കാഴ്ചകളെല്ലാം
എങ്ങു മറഞ്ഞു മലനാടേ.....?

ഫാത്തിമ മുഫീദ T
6 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത