ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ അനുസരണക്കേട്
അനുസരണക്കേട്
ഒരു വീട്ടിൽ അച്ഛനും അമ്മയും, അപ്പു ,അമ്മു എന്ന് പേരുള്ള രണ്ടു കുട്ടികളും ഉണ്ടായിരുന്നു. അപ്പു കുസൃതിയും അമ്മു പാവവുമായിരുന്നു. അപ്പുവിന് ദേഷ്യം വരുമ്പോൾ അവൻ അമ്മുവിനെ ഉപദ്രവിക്കുകയും കയ്യിൽ കിട്ടിയതെല്ലാം എടുത്തെറിയുകയും ചെയ്യും. അച്ഛനും അമ്മയും എത്ര ഉപദേശിച്ചാലും അവൻ അനുസരിക്കുകയില്ല. ഒരു ദിവസം രാവിലെ അപ്പുവും അമ്മുവും നടക്കാനിറങ്ങിയപ്പോൾ അവിടെ ഒരു നായ കിടന്നുറങ്ങുന്നതു കണ്ടു അതു കണ്ട അപ്പുവിന് ഒരു കൗശലം തേന്നി. അതിനെ ഒന്ന് ഉണർത്തണമെന്ന് .അമ്മു അപ്പുവിനോട് വേണ്ടെന്ന് ' പറഞ്ഞിട്ടും കാര്യമൊന്നും ഉണ്ടായില്ല. അവൻ ഒരു കല്ലെടുത്ത് അതിനെ എറിഞ്ഞു. വേദനയോടെ എണീറ്റ നായ അപ്പുവിനെ ഓടിച്ചിട്ട് കടിച്ചു.അപ്പുവിൻ്റെ കിടത്തം കണ്ട് അമ്മുവിന് സങ്കടമായി. അവനെ എടുത്ത് വേഗം വീട്ടിലെത്തിച്ച് അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞു. അവർ അവനെ ഒരുപാട് വഴക്ക് പറഞ്ഞു. അവന് സങ്കടമായി. ഇനി ആര് പറഞ്ഞാലും ഞാൻ അനുസരിക്കും. അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു. അമ്മുവിന് സന്തോഷമായി.അവർ നല്ല കൂട്ടുകാരായി.
|