ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/(കൊറോണക്കാ ലത്തെ പനിനീർപൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
18:56, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavilakom ups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ പനിനീർപൂവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ പനിനീർപൂവ്

ജനൽ പഴുതിലൂടെ രാവിലെ ഞാൻ നോക്കവെ
നിൽക്കുന്നു ചിരിച്ചു ല്ലസിച്ചൊരു പനിനീർ പൂവ്‌ .
അതിൻ മന്ദഹാസമെന്നെ കുളിരണിയിച്ചു.
അത്ര മേൽ ഭംഗിയേറു മൊരു പനിനീർപൂവ്‌.
കണ്ടില്ല ഞാൻ പൊടിയും കരിയും
അതിൻ തണ്ടിലും ഇതളിലും.
മധുനുകരും പൂമ്പാറ്റകൾ ചിറകിട്ടടിച്ച് തിമിർത്തിടുന്നു
വല്ലാത്തൊരനുഭൂതി തേൻ തുള്ളി നൽകും പോലെ.
ഇതളിലൊരു ഹിമകണം തിളങ്ങുന്നു
പവിത്രമായ് പരിശുദ്ധമായ്‌ പുതുകാഴ്ച്ചയായ്‌.
വന്നെത്തി ചിലച്ചു കുഞ്ഞിക്കിളികളും
തത്തിക്കളിച്ച് രസിച്ചുകൊണ്ട്.
പെട്ടെന്ന് കേട്ടൊരു വിളംബരം
"നാട്ടിലെങ്ങും നീട്ടുന്നു ലോക് ഡൗൺ
പിടിച്ച് കെട്ടി കുടത്തിലാക്കണം കൊറോണയെ.
പാലിച്ചിടേണം എല്ലാരുമീവാക്കുകൾ"
ഇരുന്നിടാം വീടിനുള്ളിൽ, തടഞ്ഞിടാം കൊറോണയെ
അകറ്റിടാം മഹാമാരിയെ രക്ഷിച്ചിടാം ജീവനെ
വിളംബരം കേട്ടപോൽ മന്ദഹസിച്ചു പുഷ്പവും
ചിലച്ചു കൂട്ടമായി പക്ഷികൾ വീണ്ടും.
ഭൂമിയെയാകെ മലിനമാക്കി
ജീവിച്ച്പോന്നു മനുഷ്യരെല്ലാം
പുകയും പൊടിയും ശബ്ദവും സർവത്ര
പിന്നെ ആവുന്നതെല്ലാം മലിനമാക്കി.
വൈറസ് വന്നു, നാം ഉണർന്നെണീറ്റു
മലയാളിയതിനെ പിടിച്ചു കെട്ടി
ഭൂമിയെ കാക്കാം ഇനി നല്ല പോലെ
ജീവനെ കാക്കാം ഇനി നല്ല പോലെ.