ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/'''കൊറോണ പോ...

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23512 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പോ... <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പോ...

കൊറോണേ കൊറോണേ നീ
ദ്രോഹത്തിൻ ചങ്ങലയുംക്കൊണ്ട്
അകലുവിൻ എന്നിൽ നിന്നും
എൻ സമൂഹത്തിൽ നിന്നും അകലുവിൻ

നീ തിന്നു തുപ്പിയ ജീവിതങ്ങൾ
ഈ ലോകത്തിന്റെ പളുങ്കുമണികൾ
ഈ പളുങ്കുമണികളെയോർത്ത്
തീരാ ദു:ഖത്തിന്റെ യാമങ്ങൾ

ജീവിത തോണിയിൽ ഞങ്ങൾ
തുഴഞ്ഞു നീങ്ങുമ്പോൾ
ക്ഷണിക്കാത്ത അതിഥിയായി
കടന്നു വന്ന കൊറോണേ

ദൂരേ പോകുവിൻ എന്നിൽ നിന്നും
എൻ പ്രിയപ്പെട്ടവരിൽ നിന്നും
എൻ മനോവേദന നീ അറിയൂ
എന്റെ കൊറോണേ കൊറോണേ...

Atherine Jomon
2A സെന്റ് മേരീസ് സകൂൾ കുഴുക്കാട്ടുശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത