എത്ര സുന്ദരമാം ഭൂമി
ഒഴുകും പുഴകളും
പാറും പക്ഷികളും
മണമൂറും കാറ്റും
ചിരിക്കുന്ന പൂക്കളും..
പെട്ടന്നൊരു ദിനം നിശ്ചലമായ്കോവിഡ്
എന്ന മഹാമാരിയിൽ.
വീണ്ടെടുക്കുവതെങ്ങനെ നാം
പഴയ സുന്ദര ഭൂമിയെ?
ഒത്തൊരുമിച്ചു തുരത്തേണം
ശുചിത്വ ബോധം തോന്നേണം
പരിസ്ഥിതി സ്നേഹം വളരേണം
അകന്നിരിക്കാം ശരീരത്താ..
അടുത്തിടാം ഒരേ ചിന്തയാൽ
നമ്മുടെ ഭൂമി പുലരേണം
സുന്ദരമായ് വീണ്ടും മുന്നേപ്പോൽ.
ശ്രീഹരി. S
4.C ഗവ. യു.പി.എസ്. കരകുളം നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത