എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ കണ്ടറിയാത്തവർ
കണ്ടറിയാത്തവർ...
എല്ലാവരെയും വീട്ടിലിരുത്താനുള്ള ശ്രമത്തിൽ ആരോഗ്യവകുപ്പും പോലീസുമാരും . പ്രതിരോധ മാർഗം ശുചിത്വം തന്നെ. ഇടക്കിടെ കൈ കഴുകലും ആളുകളോടുള്ള സമ്പർക്കം ഒഴിവാക്കലും മാസ്ക് ധരിക്കലും ഒക്കെയാണ് . വീട്ടിൽ പോലും പോകാൻ കഴിയാതെ ചില ഡോക്ടർമാരും നഴ്സുമാരും . അത്യാവശ്യത്തിനല്ലാതെ പുറത്ത് പോകരുതെന്ന് പറയുമ്പോൾ ഓരോരുത്തരും കറങ്ങി നടക്കുന്നു. ഇതിന് പറയാൻ കഴിയുന്ന ഒരു പഴഞ്ചൊല്ലുണ്ട്. "കണ്ടറിയാത്തവർ കൊണ്ടറിയും" വീട്ടിലിരുത്താൻ ശ്രമിക്കുന്ന പോലീസുമാർക്കും ഇവരെ ചികിത്സിക്കാൻ തയാറാകുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് ഇന്ന് നമ്മുടെ ബിഗ് സല്യൂട്ട് ....
|