Schoolwiki സംരംഭത്തിൽ നിന്ന്
സ്വാതന്ത്ര്യ സമരം
സ്വാതന്ത്ര്യസമരമായിരുന്നു വീട്ടിൽ
സ്വാതന്ത്ര്യം സ്വാതന്ത്ര്യം
ചേതന തേടിടും ആനന്ദം
ചോദിച്ചിട്ടേ പോകാവൂ
വീട്ടിൽ നിന്ന് പുറത്തേക്ക്
ചോദ്യം വേറെയും ആരായും
ഏതും വൈകി അണഞ്ഞെന്നാൽ
എന്നും സ്കൂളിൽ പോകേണം
വന്നാൽ ട്യൂഷന് പോകേണം
പിന്നെ ചെയ്യുക ഗൃഹപാഠം
ഒന്നൊഴിയാതെ എന്നമ്മ
ദൂരെ ചെന്നു കളിക്കേണ്ട
തെരുവിൽ അലഞ്ഞു നടക്കേണ്ട
നേര് പറഞ്ഞാൽ സ്വാതന്ത്ര്യത്തിൻ
വേര് മുറുക്കുന്നോരച്ഛൻ
വാക്കാണായുധമമ്മയൊടേൽക്കാൻ
വയ്ക്കുന്നെന്നും വക്കാണം
പോക്കാണിവനിവളെന്നന്നങ്ങനെ
പോക്കിരി അച്ഛൻ വച്ചോണം.
ഇന്ന് പഠിക്കാൻ പറയുന്നില്ല
ഉന്തിത്തള്ളി വിടുന്നില്ല
സ്കൂളിൽ, ട്യൂഷൻ സാറിന് മുന്നിൽ
കിട്ടിപ്പോയതിനാശ്വാസം.
എന്നാൽ ഞങ്ങടെ കൈയും കാലും
കെട്ടി വിലക്കി വൈറസ്
കൊന്നു കറങ്ങി നടപ്പാണിവിടെ
വീട്ടിൽ ഇരുന്നീടാത്തവരെ.
അച്ഛനുമമ്മയുമേകിയതത്രേ
സ്വാതന്ത്ര്യം പരമാനന്ദം
അവർ പറയും മൊഴി തന്നെയിനിയും
ഞങ്ങടെ വഴി നിസ്സന്ദേഹം.
ഗാന്ധിജി മുതലാം നേതാക്കൾ
ഇന്ത്യക്കേകിയ സ്വാതന്ത്ര്യം
ഇന്നൊരുവൻ വന്നിട്ടു വിലക്കി
വന്നൊരുമിച്ചു തുടങ്ങുക നാം
രണ്ടാം സ്വാതന്ത്ര്യ സമരം, ഇനി
രണ്ടാം സ്വാതന്ത്ര്യ സമരം...
|