ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അക്ഷരവൃക്ഷം/കൊറോണയും ഭീതിയും
കൊറോണയും ഭീതിയും
ഈ നൂററാണ്ടിൽ കണ്ട ഏററവും മാരകമായ രോഗം. കൊറോണ വൈറസ്, ലോകജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.മനുഷ്യരും പക്ഷികളും അടങ്ങിയ സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ. ഇവ സാധാരണ ജലദോഷ പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്ററ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്.മനഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന നാളിയെ ബാധിക്കുന്നു. ജലദോഷം, ന്യൂമോണിയ ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.ഭയം വേണ്ടെങ്കിലും നാം ജാഗ്രതയുള്ളവരായിരിക്കണം... 'പ്രതിരോധം എങ്ങനെ?
2) ഓരോ ഉപയോഗത്തിനു മുമ്പും സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്തുണക്കി ഇസ്തിരിയിടണം 3) ഈർപ്പമുള്ളതോ നനഞ്ഞതോ ആയ മാസ്കുകൾ ഉപയോഗിക്കരുത്.ഉപയോഗ ശേഷം അഴിക്കുമ്പോൾ മാസ്കിന്റെ മുൻഭാഗങ്ങളിൽ സ്പർശിക്കാതെ ശ്രദ്ധിക്കണം. 4) ഞൊറിവ് താഴേകേക് വരുന്ന വിഘത്തിൽ വായും മൂക്കും നല്ല വണ്ണം മറയുന്ന വിധത്തിൽ രണ്ട് വള്ളികൾ ഉപയോഗിച്ച് തലക്കു പിന്നിൽ ശരിയായി കെട്ടണം. 5) മാസ്കിൽ ഇടക്കിടെ കൈ കൊണ്ട് തൊടാൻ പാടില്ല.2 വയസ്സിൽ താഴെയുള്ള കുട്ടികൾ തുണി മാസ്ക് കെട്ടരുത്. 6) 6 മണിക്കൂറിൽ അധികം ധരിക്കാൻ പാടില്ല.അത്യാവശ്യ സന്ദർഭങ്ങളിൽ തൂവാലകളും മാസ്കായി ഉപയോഗിക്കാം. 7) പുനരുപയോഗിക്കാൻ സാധിക്കാത്ത മാസ്കുകൾ ബ്ലീച്ചിംഗ് ലായനിയിൽ ഇട്ട് അണു വിമുക്തമാക്കിയ ശേഷം കുഴിച്ചിടുകയോ കത്തിക്കുകയോ വേണം. തുണി മാസ്കുകളായി കോട്ടൺ മാത്രമെ ഉപയോഗിക്കാവൂ..
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |