ലോകമെങ്ങും നാശം വിതക്കാൻ
വന്ന രോഗമേ ,
ഈ ലോകത്തിനു വിപത്തായ്
നീ നിൽക്കുമോ ?
നീ ഓർക്കുക നിന്റെ
നാശം വന്നടുത്തു
ഏറെ നാൾ നില്ക്കാൻ
നിനക്കാകില്ല മരണമേ
മരണഭയമില്ലാത്തൊരെൻ
നാടിന് നാടിൻ കരുത്തിനെ
തകർക്കുവാനാകുമോ
നിൻ കരങ്ങൾക്ക് ?
നിന്റെ നാശം ഇവിടെയിന്ന്
സുനിശ്ചിതം ഓർക്ക നീ .