ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/പാഠം പഠിച്ച കുട്ടിരാമു
പാഠംപഠിച്ച കുട്ടിരാമു
ഒരിടത്ത് കുട്ടിരാമു എന്ന് പേരുള്ള മഹാ മടിയനായ ഒരു കുട്ടിയുണ്ടായിരുന്നു. എപ്പോഴും ഭക്ഷണം കഴിക്കലും ഉറക്കവും തന്നെ അവൻ്റെ പ്രധാന പണി .കൈ കഴുകില്ല, വായ കഴുകില്ല അങ്ങനെ നടക്കും. പെട്ടെന്ന് ഒരു ദിവസം അവന് വല്ലാത്ത വയറുവേദന വന്നു. അവൻ അലറി കരഞ്ഞു.കരച്ചിൽ കേട്ട് അച്ഛനും അമ്മയും ഓടിയെത്തി. "എന്തു പറ്റി....? നീയെന്തിനാ കരയുന്നത്?"അമ്മ കുട്ടിരാമുവിനോട് ചോദിച്ചു . "അയ്യോ .... വയറുവേദനിക്കുന്നേ.... എനിക്ക് സഹിക്കാൻ വയ്യേ.. "ഓരോന്ന് വലിച്ചു വാരി കഴിച്ചിട്ടല്ലേ വയറുവേദന വരുന്നത് .... വാ നമുക്ക് ഡോക്ടറുടെ അടുത്ത് പോകാം." അച്ഛൻ പറഞ്ഞു. അങ്ങനെ അവർ ഡോക്ടറുടെ അടുത്തെത്തി.ഡോക്ടർ കുട്ടിരാമുവിൻ്റെ ഭാരം നോക്കി. "ദൈവമേ... നീയെന്താ ആനയെ ആണോ കഴിക്കുന്നത്....?" ഡോക്ടർ ചോദിച്ചു. "ഈ തടി കുറയ്ക്കണമെങ്കിൽ ദിവസവും വ്യായാമം ആവശ്യമാണ്. ഓടണം, ചാടണം, നന്നായി കളിക്കണം.... ഇതൊക്കെ ശരീരത്തിന് നല്ലതാണ്.പിന്നെ ആഹാരത്തിന് മുൻപും പിൻപും കൈകൾ നന്നായി കഴുകണം. കേട്ടല്ലോ .... ഞാൻ തരുന്ന മരുന്നും കഴിക്കണം. അപ്പോൾ ഈ വേദന മാറും. ശരീരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പല അസുഖങ്ങളും വരും."ഡോക്ടർ പറഞ്ഞു. അവനെല്ലാം മൂളി കേട്ടു . കുട്ടിരാമുവിന് ശരീര ശുചിത്വത്തിൻ്റെ പ്രാധാന്യം മനസ്സിലായി.അങ്ങനെ മടിയൻ കുട്ടിരാമു ഒരു പാഠം പഠിച്ചു.പിന്നീടൊരിക്കലും അവൻ മടി കാണിച്ച് വൃത്തിയില്ലാതെ നടന്നിട്ടില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ