ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം/ തേന്മാവ്
തേന്മാവ്
മനുവും സഞ്ജയും രാവിലെ ഒരു ശബ്ദം കേട്ടാണ് ഉണർന്നത്.എഴുന്നേറ്റ് കണ്ണ് തിരുമ്മി ശബ്ദം കേട്ട ഭാഗത്തേക്ക് അവർ ചെന്നു.അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട തേന്മാവ് വെട്ടാനുളള തയാറെടുപ്പുകൾ നടക്കുന്നു.അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ഒട്ടും അമാന്തിക്കാതെ അവർ അച്ഛൻെറ അടുത്തേക്ക് ഓടിയെത്തി. "അച്ഛാ,എന്തിനാണ് നമ്മുടെ തേന്മാവ് വെട്ടിക്കളയുന്നത് ?"രണ്ടു പേരും ഒരേ സ്വരത്തിൽ ചോദിച്ചു. "മക്കളേ,നമ്മുടെ വീട്ടിലേയ്ക്കുളള വഴിയ്ക്ക് വീതി കൂട്ടി തറയോടിട്ട് ഭംഗിയാക്കണ്ടേ?അതിന് ഈ മാവ് നിന്നാൽ ശരിയാവില്ല”.അച്ഛൻെറ മറുപടി കേട്ട മനുവും സഞ്ജയും പൊട്ടിക്കരഞ്ഞു.
മുത്തച്ഛൻ നട്ട ഈ തേന്മാവിനോട് അവർക്ക് മുത്തച്ഛനോടുളള പോലെ തന്നെ സ്നേഹമുണ്ടായിരുന്നു.ഈ കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് എല്ലാ കൂട്ടുകാരും വീടുകളിലിരുന്ന് വിഷമിച്ചപ്പോൾ മനുവും സഞ്ജയും ഈ മാവിൻ ചുവട്ടിലായിരുന്നു പകൽ സമയം ചെലവഴിച്ചത്. മാത്രമോ, എത്രയെത്ര കിളികളും അണ്ണാറക്കണ്ണന്മാരും ഈ മാവിലുണ്ട്. എല്ലാം ഇന്നത്തോടെ കഴിയുമല്ലോ എന്നോർത്ത് അവർ വിതുമ്പി.ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകളുടെ ഓർമകൾ മാത്രം ബാക്കിയായി.........
|