സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം

ഒരു നഗരത്തിൽ രണ്ട് ആളുകൾ താമസിച്ചിരുന്നു ഇവർ രണ്ടുപേർക്കും രണ്ട് വ്യക്തിത്വങ്ങൾ ആയിരുന്നു .ഒരാളുടെ പേര് രവീന്ദ്രൻ മറ്റൊരാളുടെ പേര് കേശവൻ. രവീന്ദ്രൻ ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് താമസം മാറിയ ആളായിരുന്നു. ഇയാൾക്ക് പ്രകൃതിയും പരിസരവും വളരെ ഇഷ്ടമായിരുന്നു. പക്ഷേ കേശവന് രവീന്ദ്രന്റെ ചിന്തയുടെ വിപരീത കാഴ്ചപ്പാടുകൾ ആയിരുന്നു. കേശവന് ജോലിയിൽ മാത്രമാണ് ആത്മാർത്ഥത. പരിസരത്തെയും പ്രകൃതിയെയും കുറിച്ചുള്ള ഒരു ചിന്തയും ഉണ്ടായിരുന്നില്ല. പരിസരം വൃത്തിയും വ്യക്തിശുചിത്വവും ഇല്ലാത്തതുകൊണ്ട് കേശവന് രോഗം പിടിപെട്ടു. അപ്പോഴാണ് കേശവന് പരിസരത്തെയും ശുചിത്വത്തെ പറ്റിയും മനസ്സിലായത്. നമ്മുടെ പരിസരത്തുള്ള വൃക്ഷങ്ങൾ ഒന്നും വെട്ടി നശിപ്പിക്കരുത് വൃക്ഷങ്ങൾ കൊണ്ട് നമുക്ക് നല്ല ഗുണങ്ങളുണ്ട്. വെള്ളവും ശുദ്ധ ജലവും ലഭിക്കുന്നു. അതിനാൽ പരിസരം വൃത്തിയായി സൂക്ഷിക്കുക. അതുപോലെ വീടിൻറെ ചുറ്റുപാടും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കരുത്. ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ നമുക്ക് അതിജീവിക്കാം.


Sanusha m.p
5 C ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ